Quantcast

ബിജുക്കുട്ടന്‍ നായകനാകുന്നു; 'കള്ളന്മാരുടെ വീട്' പുതുവത്സരത്തിനെത്തും

ന്യൂയിയർ ദിവസമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക

MediaOne Logo

Web Desk

  • Published:

    27 Dec 2023 4:36 AM GMT

Bijukuttan becomes the hero; House of Thieves will arrive on New Year
X

ബിജുക്കുട്ടൻ നായകനാകുന്ന 'കള്ളന്മാരുടെ വീട്' പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നു. ന്യൂയിയർ ദിവസമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ഹുസൈൻ അറോണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്ത്. ബിജു കുട്ടനെ കൂടാതെ നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്റ്റിയൻ, ശ്രീകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിരിച്ചു ആസ്വദിക്കാവുന്ന ചിത്രമാണിതെന്നും അത്ഭുത മായാജാല കാഴ്ചകളും സിനിമയിലുണ്ടെന്നും അണിയറപ്രവർത്തകർ പറയുന്നു.

കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജാണ് നിർവഹിക്കുന്നത്. ജോയ്‌സ് ളാഹ,സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്,ദക്ഷിണമൂർത്തി എന്നിവരാണ് സംഗീതം പകരുന്നത്. ബി.ജി.എം എത്തിക്‌സ് മ്യൂസിക് എഡിറ്റിംങ്-സനു സിദ്ദിഖ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-മുഹമ്മദ് ഷെറീഫ്, മുജീബ് റഹ്‌മാൻ,ശ്രീകുമാർ രഘുനാഥൻ .കല-മധു,ശിവൻ കല്ലടിക്കോട്.

മേക്കപ്പ്-സുധാകരൻ.വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്. കൊറിയോഗ്രാഫർ ശബരീഷ്. സ്റ്റിൽസ്- രാംദാസ് മാത്തൂർ. പരസ്യകല-ഷമീർ.ആക്ഷൻ-മാഫിയ ശശി, വിഘ്‌നേഷ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കിം ഷാ. അസിസ്റ്റന്റ് ഡയറക്ടർ മുത്തു കരിമ്പ.പ്രൊഡക്ഷൻ കൺട്രോളർ-ചെന്താമരക്ഷൻ പി ജി.

TAGS :

Next Story