Quantcast

'നാല് കോടി ബജറ്റിൽ തീര്‍ക്കേണ്ട സിനിമ പൂര്‍ത്തിയാക്കിയത് 20 കോടിക്ക്, ചതിച്ചത് സംവിധായകൻ'; വെളിപ്പെടുത്തലായി പ്രൊഡക്ഷൻ കൺട്രോളര്‍

നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്

MediaOne Logo

Web Desk

  • Published:

    10 Feb 2025 10:41 AM IST

Ratheesh Balakrishnan Poduval
X

കോഴിക്കോട്: സംവിധായകൻ ബാലകൃഷ്ണൻ പൊതുവാളിനെതിരെ പ്രൊഡക്ഷൻ കൺട്രോളര്‍ ബിനു മണമ്പൂര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. രതീഷ് സംവിധാനം ചെയ്ത 'സുരേഷന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കുറിപ്പിൽ പറയുന്നത്. നാല് കോടി ബജറ്റിൽ തീര്‍ക്കേണ്ട സിനിമ പൂര്‍ത്തിയാക്കാൻ 20 കോടി എടുത്ത് സംവിധായകന്‍ നിര്‍മാതാവിനെ പറ്റിച്ചുവെന്നാണ് ബിനുവിന്‍റെ ആരോപണം.

ബിനു മണമ്പൂരിന്‍റെ കുറിപ്പ്

പ്രിയമുള്ളവരേ ഇന്ന് രാവിലെ മുതൽ ഈ പോസ്റ്റ്‌ എല്ലാവരിലും എത്തിക്കാണും. ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേഷന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ. എന്ന സിനിമ. പേര് പറയാതെ എല്ലാവർക്കും മനസ്സിലായി.

ഇനി കാര്യത്തിലേക്കുവരാം...ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഞാൻ ആയിരുന്നു. ഇന്നലെ പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ സുരേഷ് കുമാർ സാർ പറഞ്ഞതിന്‍റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ.. അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്. പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്‍റുകളും ഞാൻ വായിച്ചു. 4 കോടി പറഞ്ഞിട്ട് 20 കോടിയിൽ എത്തിയെങ്കിൽ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ് ആ പറ്റിച്ചവരിൽ ഞാനും ഉൾപ്പെടുമല്ലോ.. അതുകൊണ്ടാണ് ഇത് പറയുന്നത്. പ്രിയ പ്രൊഡ്യൂസർമാരായ ശ്രീ... ഇമ്മാനുവൽ & അജിത് തലപ്പിള്ളി നിങ്ങളെ ഞാനോ നിങ്ങടെ സിനിമയിൽ എന്നോടൊപ്പം വർക്ക്‌ ചെയ്‌ത മറ്റ് ടെക്നീഷ്യൻമാരോ. ഇതിൽ അഭിനയിച്ച രാജേഷ് മാധവൻ ഉൾപ്പെടെ യുള്ള അഭിനേതാക്കളോ ആരും തന്നെ നിങ്ങളെ ചതിച്ചിട്ടില്ല. നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്. അത് രാകേഷണ്ണനും അറിയാം.. ഇമ്മാനുവലേട്ടൻ ഒരു ദിവസം രാകേണ്ണന്‍റെ ഒപ്പമിരുന്നു എന്നെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണല്ലോഈ കാര്യം. ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങൾ തിയറ്ററിൽ എത്തിച്ചല്ലോ.... അഭിനന്ദനങ്ങൾ.... സ്നേഹം. ഇനിയാണ് ക്ലൈമാക്സ്‌.

ഇന്നലത്തെ പത്ര സമ്മേളനത്തിൽ സുരേഷ്‌കുമാർ സാർ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസർ പിച്ചച്ചട്ടി എടുത്തെന്ന്... അതേ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള പ്രൊഡ്യൂസർ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ.. കുഞ്ചാക്കോ ബോബനെ നായകനാക്കി. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ... പ്രിയപ്പെട്ട സുരേഷ് സാർ.... ഞങ്ങൾ എന്താ പറയേണ്ടത്.... ഇമ്മാനുവൽ ചേട്ടാ.... അജിത്തേട്ടാ.... നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും.... എന്നാലും ഇത്രേം പറയാതിരിക്കാൻ പറ്റില്ല.... നമ്മൾ എല്ലാവരും മനുഷ്യരല്ലേ..

TAGS :

Next Story