ബോണി കപൂറിനും കുടുംബത്തിനും യു.എ.ഇ ഗവര്‍മെന്‍റിന്‍റെ ഗോള്‍ഡന്‍ വിസ

നേരത്തെ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-09-14 16:53:37.0

Published:

14 Sep 2021 4:48 PM GMT

ബോണി കപൂറിനും കുടുംബത്തിനും യു.എ.ഇ ഗവര്‍മെന്‍റിന്‍റെ ഗോള്‍ഡന്‍ വിസ
X

മലയാളത്തിന്‍റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ ലാലിനും മമ്മൂട്ടിക്കും പുറമെ ബോളിവുഡ് സിനിമാ നിര്‍മാതാവും പ്രശസ്ത ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറിനും കുടുംബത്തിനും യു.എ.ഇ സര്‍ക്കാറിന്‍റെ ഗോള്‍ഡന്‍ വിസ. ബോണി കപൂര്‍ വ്യാഴാഴ്ച്ച സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

'യു.എ.ഇ സര്‍ക്കാറിന് നന്ദി. എനിക്കും എന്‍റെ കുടുംബത്തിനും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു. മികച്ച ഭരണാധികാരികളാണ് യു.എ.യിലേത്. ലോകത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് യു.എ.ഇ' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2018 ലാണ് പ്രസിദ്ധ ബോളിവുഡ് നടിയും ബോണി കപൂറിന്‍റെ ഭാര്യയുമായ ശ്രീദേവി മരണപ്പെട്ടത്.

TAGS :

Next Story