Quantcast

വിവാഹ ചടങ്ങിനിടെ പാന്‍ ചവച്ച വരനെ തല്ലി വധു; വിഡിയോ വൈറല്‍

എന്നാല്‍, ബന്ധുക്കളാരും സംഭവത്തില്‍ ഇടപെടുന്നില്ലെന്നതാണ് രസകരം. തല്ല് കിട്ടിയ പാടേ വരന്‍ എഴുന്നേറ്റ് പുകയില തുപ്പിക്കളഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-09-07 12:35:55.0

Published:

7 Sept 2021 5:30 PM IST

വിവാഹ ചടങ്ങിനിടെ പാന്‍ ചവച്ച വരനെ തല്ലി വധു; വിഡിയോ വൈറല്‍
X

വിവാഹചടങ്ങിലെ വധൂവരന്മാരുടെ 'കലാപ്രകടനങ്ങള്‍' കഴിഞ്ഞ കുറച്ചുനാളായി സമൂഹമാധ്യമങ്ങളിലെ സ്ഥിരം വൈറല്‍ ഐറ്റമാണ്. വരന് പത്രം വായിക്കാന്‍ അറിയില്ലെന്നറിഞ്ഞ് മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പ് വധു കല്യാണം വേണ്ടെന്നുവച്ചതുമുതല്‍ ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കമടക്കം പലതരം വൈറല്‍ സംഭവങ്ങളാണ് ദിവസവും പുറത്തുവരുന്നത്. വിവാഹ ചടങ്ങിനിടെ പാന്‍ മസാല ചവച്ച വരനെ വധു തല്ലുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്.

വിവാഹമണ്ഡപത്തില്‍ ബന്ധുക്കള്‍ക്കിടയിലിരിക്കുന്ന വരനെയും വധുവിനെയും വിഡിയോയില്‍ കാണാം. ചടങ്ങ് തുടങ്ങുന്നതിനുമുന്‍പായി വധു ആരോടോ ദേഷ്യത്തില്‍ സംസാരിക്കുകയും തല്ലുകയും ചെയ്യുന്നു. ശേഷം വരനുനേരെ തിരിഞ്ഞ് ഒച്ചവച്ചുകൊണ്ട് അയാളെ അടിക്കുന്നു. ഇതുകണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴാണ് സംഗതി പിടികിട്ടിയത്. വിവാഹവേദിയിലിരുന്ന ്‌വരന്‍ പാന്‍ ചവച്ചതാണ് വധുവിനെ ചൊടിപ്പിച്ചത്.

എന്നാല്‍, ബന്ധുക്കളാരും സംഭവത്തില്‍ ഇടപെടുന്നില്ലെന്നതാണ് രസകരം. തല്ല് കിട്ടിയ പാടേ വരന്‍ എഴുന്നേറ്റ് പുകയില തുപ്പിക്കളഞ്ഞു. വരന്റെ തുപ്പല്‍ മുഖത്ത് വീഴാതിരിക്കാന്‍ ഒഴിഞ്ഞുമാറുന്ന സ്ത്രീകളെയും വിഡിയോയില്‍ കാണാം.

വധുവിന്റെ 'വീരകൃത്യ'ത്തെക്കുറിച്ച് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ പങ്കുവയ്ക്കുന്നത്. 'വധു വളരെ ബുദ്ധിമതിയാണ് ', 'ഇതാണ് യഥാര്‍ത്ഥ ഇന്ത്യന്‍ പെണ്‍കുട്ടി'- അങ്ങനെ പോകുന്നു കമന്റുകള്‍. വിവാഹദിനത്തില്‍ ലഹരി ഉപയോഗിക്കുന്ന വരന്മാരുടെ വിഡിയോ ഇതിനുമുന്‍പും വൈറലായിട്ടുണ്ട്.

TAGS :

Next Story