പുതിയ സിനിമയുമായി ഉപ്പേന സംവിധായകന്‍ ബുച്ചി ബാബു സന; നായകന്‍ രാംചരണ്‍

ഒരു സ്പോർട്സ് ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2022-11-28 10:44:23.0

Published:

28 Nov 2022 10:44 AM GMT

പുതിയ സിനിമയുമായി ഉപ്പേന സംവിധായകന്‍ ബുച്ചി ബാബു സന; നായകന്‍ രാംചരണ്‍
X

രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്.

ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സനയുടെ അടുത്ത ചിത്രമാണിത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

ഒരു സ്പോർട്സ് ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. "ആവേശമുണ്ട്! ബുച്ചി ബാബു സനയ്ക്കും മുഴുവൻ ടീമിനുമൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു." എന്നാണ് ചിത്രം പ്രഖ്യാപിച്ച് രാം ചരൺ ട്വീറ്റ് ചെയ്തത്. രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരുകയാണ്.

TAGS :

Next Story