Quantcast

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ സിബിഐ വീണ്ടും വരുന്നു; സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കം

1988 ൽ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രം.

MediaOne Logo

Web Desk

  • Published:

    29 Nov 2021 10:21 AM GMT

പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ സിബിഐ വീണ്ടും വരുന്നു; സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കം
X

മലയാളികൾ എന്നും ആവേശത്തോടെ കണ്ടിരിക്കുന്ന മലയാള സിനിമാ ലോകത്തെ ബുദ്ധിരാക്ഷസൻ സേതുരാമയ്യർ അഞ്ചാം വരവിനൊരുങ്ങുന്നു. സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ മമ്മൂട്ടി നായകനാകുന്ന സിബിഐ-5ന്റെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി.

കഴിഞ്ഞ നാല് ഭാഗങ്ങളുടെയും സൃഷ്ടാക്കളായ എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. 1988 ൽ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രം. അന്ന് മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രേക്ഷകമനസിൽ ഇടിച്ചുകയറി. അതോടെ തൊട്ടടുത്ത വർഷം തന്നെ ജാഗ്രത എന്ന പേരിൽ പരമ്പരയിലെ രണ്ടാം ചിത്രവും വെള്ളിത്തിരയിലെത്തി. അതും തിയറ്ററിൽ നിറഞ്ഞോടി.

പിന്നീട് 15 വർഷങ്ങൾക്ക് ശേഷം 2004ലാണ് അടുത്ത ഭാഗമായ സേതുരാമയ്യർ സിബിഐ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അപ്പോഴേക്കും സിബിഐയിലെ ഓരോ കഥാപാത്രവും ചാക്കോയും, വിക്രവും എന്തിന് ഡമ്മി പോലും മലയാളിക്ക് ചിരപരിചിതമായി തീർന്നിരുന്നു. സിനിമയിലെ മമ്മൂട്ടിയുടെ മാനറിസത്തിന് വലിയ കൈയടി ലഭിച്ചു. അടുത്ത വർഷം ഇറങ്ങിയ നേരറിയാൻ സിബിഐ തീയറ്ററിൽ വിജയമായിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് സീരിസുകളുടെ അത്ര പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞില്ല.

അടുത്ത ഭാഗത്തിന്റെ ചർച്ചകളും അഭ്യൂഹങ്ങളും അന്നുമുതലുണ്ടെങ്കിലും 13 വർഷങ്ങൾക്കിപ്പുറമാണ് അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.

ഷൂട്ടിങ് ആരംഭിച്ചെങ്കിലും നിലവിൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഡിസംബർ അഞ്ചിന് മാത്രമേ സിബിഐ ചിത്രത്തിന്റെ ഷൂട്ടിനെത്തുകയുള്ളൂ. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ പഴയ ടീമിലുണ്ടായിരുന്ന സായികുമാറം മുകേഷമടക്കം പുതിയ താരങ്ങളായ രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, രമേഷ് പിഷാരടി, മാളവിക മേനോൻ, സൗബിൻ, ആശ ശരത്ത് തുടങ്ങിയവരും അണിനിരക്കും. കഴിഞ്ഞ ഭാഗങ്ങളിൽ മമ്മൂട്ടിയുടെ അസിസ്റ്റായുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന വിക്രം എന്ന ജഗതി കഥാപാത്രം പ്രേക്ഷകർക്ക് ഇത്തവണ തീർച്ചയായും മിസ് ചെയ്യും.

തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ഷൂട്ടിങ്.

Summary: Shooting Of Mammootty Movie CBI 5 Started

TAGS :

Next Story