വീണ്ടും ദേവദൂതര്‍; കുഞ്ചാക്കോ ബോബന്‍റെ അപരനെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ചാക്കോച്ചന്‍റെ കഥാപാത്രവുമായി വിസ്‌മയകരമായ സാദൃശ്യമുള്ള ഒരു കലാകാരൻ നൃത്തം വയ്ക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-28 04:21:15.0

Published:

28 July 2022 3:33 AM GMT

വീണ്ടും ദേവദൂതര്‍; കുഞ്ചാക്കോ ബോബന്‍റെ അപരനെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ
X

കുഞ്ചാക്കോ ബോബന്‍റെ ദേവദൂതര്‍ ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുമ്പോള്‍ ചാക്കോച്ചന്‍റെ അപരനാണ് ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നത്.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ചാക്കോച്ചന്‍റെ കഥാപാത്രവുമായി വിസ്‌മയകരമായ സാദൃശ്യമുള്ള ഒരു കലാകാരൻ നൃത്തം വയ്ക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഭാസ്‌കർ അരവിന്ദ് എന്ന കലാകാരനാണ് കുഞ്ചാക്കോ ബോബന്‍റെ ചുവടുകൾ അനുകരിച്ച് നൃത്തം ചെയ്യുന്നത്.

നടൻ കുഞ്ചാക്കോ ബോബനും ചിത്രത്തിന്‍റെ സംവിധായകനായ രതീഷ് ബാലകൃഷ്‌ണ പൊതുവാളുമടക്കമുള്ളവർ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അത്ര തന്‍മയത്വത്തോടെയാണ് ഭാസ്കര്‍ ചാക്കോച്ചനെ അനുകരിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

TAGS :

Next Story