Quantcast

'ആദിവാസി' സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് 'ആദിവാസി'

MediaOne Logo

Web Desk

  • Published:

    29 Sept 2021 5:46 PM IST

ആദിവാസി സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
X

ശരത് അപ്പാനിയെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന 'ആദിവാസി' സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അട്ടപ്പാടിയില്‍ ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രത്തിൽ മധുവിനെ അവതരിപ്പിക്കുന്നത് ശരത് അപ്പാനിയാണ്. സോഹൻ റോയിയാണ് ചിത്രം നിർമിക്കുന്നത്.

വിജീഷ് മണി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിട്ടുള്ളത്. പി.മുരുകേശ്വരനാണ് ക്യാമറ നിർവ്വഹിക്കുന്നത്. ചിത്രസംയോജനം ബി.ലെനിനാണ്. 2018 ലാണ് ചിണ്ടക്കിയൂർ നിവാസിയായ മധുവിനെ മുക്കാലിയിലെ ചില കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടിയത്. തുടർന്ന് മുണ്ട് ഉരിഞ്ഞു കൈകൾ ചേർത്തുകെട്ടി ആളുകൾ മർദ്ദിക്കുകയായിരുന്നു. പിന്നീട് മധു മരണപ്പെടുകയായിരുന്നു

TAGS :

Next Story