ഷെയ്ന്‍ നിഗത്തിനു വേണ്ടി മോഹന്‍ലാലിന്‍റെ പാട്ട്, റിലീസ് ചെയ്തത് ഫഹദ്; ബര്‍മുഡയിലെ ഗാനം കാണാം

ഇപ്പോൾ ഗാനത്തിന്‍റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-08-06 03:17:42.0

Published:

6 Aug 2022 3:17 AM GMT

ഷെയ്ന്‍ നിഗത്തിനു വേണ്ടി മോഹന്‍ലാലിന്‍റെ പാട്ട്, റിലീസ് ചെയ്തത് ഫഹദ്; ബര്‍മുഡയിലെ ഗാനം കാണാം
X

ടി.കെ. രാജീവ്കുമാർ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ബർമുഡ.'ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. 'ചോദ്യചിഹ്നം പോലെ.' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോൾ ഗാനത്തിന്‍റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്.

സിനിമയിലെ സീനുകളും മോഹൻലാൽ സ്റ്റുഡിയോയിൽ ഈ ഗാനം ആലപിക്കുന്നതും ഉൾപ്പെടുന്നതാണ് വീഡിയോ. ഫഹദ് ഫാസിലാണ് സോഷ്യല്‍മീഡിയയിലൂടെ വീഡിയോ സോങ് റിലീസ് ചെയ്‌തിരിക്കുന്നത്‌. രമേശ് നാരായണൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ബർമുഡ. ആകെ നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ആഗസ്ത് 19നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ മനോഹരമായൊരു ഉപഹാരവും സംവിധായകൻ ടി.കെ രാജീവ് കുമാർ മോഹൻലാലിന് സമ്മാനിച്ചിരുന്നു. തൂവാനത്തുമ്പികൾ സിനിമയുടെ 35-ാം വാർഷികം പ്രമാണിച്ച് ആർടിസ്റ്റ് കെ.പി മുരളീധരൻ വരച്ച മനോഹരമായൊരു പെയിന്‍റിംഗാണ് മോഹൻലാലിന് സമ്മാനിച്ചത്. തൂവാനത്തുമ്പികളിൽ മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്ണൻ എന്ന കഥാപാത്രവും സുമലത അഭിനയിച്ച ക്ലാര എന്ന കഥാപാത്രവുമാണ് പെയിന്‍റിംഗിലുള്ളത്. ഇത്തരത്തിലൊരു സമ്മാനം നൽകിയതിനുള്ള നന്ദിയും മോഹൻലാൽ വേദിയിൽ അറിയിച്ചിരുന്നു.



TAGS :

Next Story