Quantcast

ശ്രീനാഥ് ഭാസിക്കെതിരായ പരാതി: നടനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും

MediaOne Logo

Web Desk

  • Updated:

    2022-09-24 12:12:20.0

Published:

24 Sept 2022 5:39 PM IST

ശ്രീനാഥ് ഭാസിക്കെതിരായ പരാതി: നടനെ തിങ്കളാഴ്ച ചോദ്യം ചെയ്യും
X

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കൊച്ചിയിൽ 'ചട്ടമ്പി' സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടപടി.

കൊച്ചി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരിക്കും നടനെ ചോദ്യം ചെയ്യുക. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ യുവതി വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. അതേസമയം ശ്രീനാഥ് ഭാസിയിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് 'ചട്ടമ്പി' സിനിമയുടെ സംവിധായകൻ അഭിലാഷ് എസ്.കുമാർ പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ തന്റെ സിനിമയെ മോശമാക്കാനുള്ള ശ്രമം നടക്കുന്നതായും സംവിധായകൻ ആരോപിച്ചു.

TAGS :

Next Story