Quantcast

'ചേട്ടായി കുപ്പി കിട്ടിയോ..?' 'കൊറോണ ധവാൻ' പ്രൊമോ പുറത്ത്; ചിത്രം ആഗസ്റ്റ് 4-ന് തീയറ്ററുകളിലേക്ക്

ഒരു മുഴു നീളൻ കോമഡി എൻറർടെയ്നറാണ് 'കൊറോണ ധവാൻ'

MediaOne Logo

Web Desk

  • Updated:

    2023-08-02 11:38:34.0

Published:

2 Aug 2023 11:30 AM GMT

ചേട്ടായി കുപ്പി കിട്ടിയോ..? കൊറോണ ധവാൻ പ്രൊമോ പുറത്ത്; ചിത്രം ആഗസ്റ്റ് 4-ന് തീയറ്ററുകളിലേക്ക്
X

മലയാളത്തിലെ യുവ താരപ്രതിഭകളായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം കൊറോണ ധവാന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ടീസർ നൽകുന്നത്. 'കൊറോണ ജവാൻ' എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാൻ' എന്നു മാറ്റേണ്ടിവന്നതിനെത്തുടർന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് സംവിധായകൻ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു. ആഗസ്റ്റ് 4-നാണ് കൊറോണ ധവാൻ തീയറ്ററുകളിലെത്തുക.

നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാൻ ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻറെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു മുഴു നീളൻ കോമഡി എൻറർടെയ്നറായ ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്കെത്തിക്കുന്നത്.

ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആൻറണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി.കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല - കണ്ണൻ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരിസുദൻ മേപ്പുറത്ത്, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ - ലിതിൻ കെ. ടി, വാസുദേവൻ വി. യു, അസിസ്റ്റൻറ് ഡയറക്ടർ - ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ - അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത് ,പി.ആർ.ഒ - ആതിര ദിൽജിത്ത്, സ്റ്റിൽസ് - വിഷ്ണു എസ് രാജൻ.

TAGS :

Next Story