Quantcast

വസ്ത്രാലങ്കാര വിദഗ്ധന്‍ നടരാജന്‍ അന്തരിച്ചു

എണ്ണൂറോളം സിനിമകളിൽ പ്രവർത്തിച്ചു. ഒരു വടക്കന്‍ വീരഗാഥയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു

MediaOne Logo

Web Desk

  • Published:

    29 Sept 2021 12:57 PM IST

വസ്ത്രാലങ്കാര വിദഗ്ധന്‍ നടരാജന്‍ അന്തരിച്ചു
X

തെന്നിന്ത്യൻ സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധന്‍ നടരാജൻ നിര്യാതനായി. ചെന്നൈയിലായിരുന്നു അന്ത്യം. പല ഭാഷകളിലായി എണ്ണൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു വടക്കന്‍ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പഴശ്ശിരാജയിലൂടെ സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.

പ്രശസ്ത സംവിധായകൻ ഹരിഹരന്‍റെ ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം ചെയ്ത് മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു നടരാജന്‍. നടരാജന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികൾ അര്‍പ്പിച്ചു.

ചെന്നൈ : തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത വസ്ത്രാലങ്കാരകൻ നടരാജൻ ചെന്നൈയിൽ ഇന്നലെ വൈകിട്ട് നിര്യാതനായി.

പല ഭാഷകളിലായി...

Posted by FEFKA Directors' Union on Tuesday, September 28, 2021

TAGS :

Next Story