Quantcast

സാങ്കേതിക ലോകത്തെ കാണാക്കാഴ്ചകളുമായി വേറിട്ടൊരു ത്രില്ലര്‍! 'സൈബര്‍' ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി

ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ

MediaOne Logo

Web Desk

  • Published:

    19 April 2024 11:54 AM GMT

cyber movie
X

കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'സൈബര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി.കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ്. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം: പ്രമോദ് കെ പിള്ള, യൂറി ക്രിവോഷി. എഡിറ്റര്‍: വിഷ്ണു മഹാദേവ്, സംഗീതം: മനു കൃഷ്ണ, സൗണ്ട് ഡിസൈന്‍: ടോണി ടോം, മിക്‌സ്& മാസ്റ്ററിങ്: അശ്വിന്‍ കുമാര്‍, വരികള്‍: ജെനീഷ് സെന്‍, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ് പിട്ടന്‍, സൂരജ്, മേക്കപ്പ്: ബിന്ദു, കിച്ചു, ബില്‍സ ക്രിസ്, വസ്ത്രാലങ്കാരം: കൃഷ്ണ അശ്വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിയാസ് വയനാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അശ്വിന്‍ കുമാര്‍, ചീഫ് അസോസിയേറ്റ്: ഹരിമോഹന്‍ ജി, കലാസംവിധാനം: ശ്രീജിത്ത് ശ്രീധര്‍, സബ്‌ടൈറ്റില്‍: സൗമ്യ, നിശ്ചലഛായാഗ്രഹണം: നന്ദു റെജി, എച്ച്.കെ, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: ആതിര, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പ്രോജക്ട് ഡിസൈനര്‍: അശ്വിന്‍ കുമാര്‍, ഗായകര്‍: മധു ബാലകൃഷ്ണന്‍, അരവിന്ദ് ദിലീപ് നായര്‍, പ്രണവ്യ മോഹന്‍ദാസ്, അഖില്‍, സഞ്ജയ്, പ്രേം, ബ്രയാന്‍ കെ, പശ്ചാത്തല സംഗീതം: ക്രിസ്പിന്‍ കുര്യാക്കോസ്, മനു കൃഷ്ണ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

TAGS :

Next Story