Quantcast

തിയേറ്റർ സ്‌ക്രീനുകളിൽ സിക്‌സ് അടിക്കാൻ ഒരുങ്ങി ധോണി; ധോണി എന്റർടൈന്മെന്റ്സ് ചിത്രം 'എൽ.ജി.എം' ജൂലൈ 28ന് റിലീസാകും

ധോണി എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ എം.എസ് ധോണിയും ഭാര്യ സാക്ഷി ധോണിയുമാണ് ചിത്രം നിർമ്മിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-23 11:34:27.0

Published:

23 July 2023 11:30 AM GMT

Dhoni Entertainments film LGM will release on July 28
X

ധോണി എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ എം.എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമാണ് 'എൽ ജി എം'. രമേശ് തമിഴ് മണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റർടെയിനർ വിഭാഗത്തിൽപെടുന്നതാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നദിയാമൊയ്തു ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്.

'നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ.ജി.എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്‌നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി' സംവിധായകൻ രമേശ് തമിഴ്മണി പറഞ്ഞു.

ഹരീഷ് കല്യാൺ, ഇവാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷൻസാണ്, ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിലെത്തിക്കും. പി ആർ ഒ - ശബരി.

TAGS :

Next Story