ആ സിനിമ എനിക്ക് തന്നെ ഇഷ്ടമല്ല, പൊട്ടിപണ്ടാരമടങ്ങുമെന്നായിരുന്നു വിചാരിച്ചത്: ധ്യാൻ ശ്രീനിവാസൻ

രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന 'ഉടൽ' ആണ് റിലീസിനൊരുങ്ങുന്ന ധ്യാനിന്റെ പുതിയ ചിത്രം. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

MediaOne Logo

Web Desk

  • Updated:

    2022-05-10 13:41:56.0

Published:

10 May 2022 1:17 PM GMT

ആ സിനിമ എനിക്ക് തന്നെ ഇഷ്ടമല്ല, പൊട്ടിപണ്ടാരമടങ്ങുമെന്നായിരുന്നു  വിചാരിച്ചത്: ധ്യാൻ ശ്രീനിവാസൻ
X

മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ ശ്രദ്ദേയനാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകൻ എന്ന മേൽവിലാസവുമായി സിനിമയിലെത്തിയതെങ്കിലും അഭിനയത്തിനു പുറമെ സംവിധാനത്തിലും നിർമ്മാണരംഗത്തുമെല്ലാം സജീവമാകുന്ന ധ്യാനിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. ധ്യാനിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പതിവാണ്. ഇപ്പോഴിതാ താരം തന്നെ സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ചുള്ള അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

തിയേറ്ററുകളിൽ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങുമെന്ന് താൻ കരുതിയ ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ മനസ്സു തുറന്നത്. ആ ചിത്രം തനിക്കിഷ്ടമല്ലെന്നും ധ്യാൻ പറയുന്നു.

''ഞാൻ ഓടില്ല എന്ന് വിചാരിച്ച അത്യാവശ്യം പടങ്ങളൊക്കെ ഓടാതെ പോയിട്ടേയുള്ളൂ. എന്റെ പടങ്ങൾ പ്രത്യേകിച്ചും. ഞാൻ തന്നെ സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ' ആണ്. തിയേറ്ററിൽ ഇത് പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് ഞാൻ തന്നെ വിചാരിച്ചിട്ടുണ്ട്. ഇന്റർവെല്ലിന് ഇരുന്ന് എന്താ ഈ എടുത്ത് വച്ചിരിക്കുന്നേ എന്ന് ആലോചിച്ചു. കാരണം ഞാൻ എഴുതിവെച്ചതും ഷൂട്ട് ചെയ്തതും വേറെയാണ്. ആ പടത്തിന്റെ മൊത്തം പരിപാടി തന്നെ മാറിപ്പോയി. എന്നിട്ടും ആ പടം ഓടി, പൈസ കളക്റ്റ് ചെയ്തു. പ്രധാന കാരണം നയൻതാര-നിവിൻ പോളി കോംബിനേഷൻ തന്നെയാണ്. ആ പടം ഇഷ്ടപ്പെട്ട കുറേ പേരുണ്ട്. ഇഷ്ടപ്പെടാത്ത എത്രയോ ആൾക്കാർ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. പടം ഇഷ്ടപ്പെടാത്ത ആൾക്കാരിൽ പ്രധാനപ്പെട്ട ഒരാൾ ഞാനായിരിക്കും,'' ധ്യാൻ പറഞ്ഞു.

രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന 'ഉടൽ' ആണ് റിലീസിനൊരുങ്ങുന്ന ധ്യാനിന്റെ പുതിയ ചിത്രം. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.


TAGS :

Next Story

Videos