Quantcast

ബിഗ് ബോസ് 16-ാം സീസണിലെ സല്‍മാന്‍റെ പ്രതിഫലം 1000 കോടി? താരത്തിന്‍റെ പ്രതികരണം

എന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും തെറ്റാണ്

MediaOne Logo

Web Desk

  • Published:

    28 Sept 2022 11:10 AM IST

ബിഗ് ബോസ് 16-ാം സീസണിലെ സല്‍മാന്‍റെ പ്രതിഫലം 1000 കോടി? താരത്തിന്‍റെ പ്രതികരണം
X

മുംബൈ: ബിഗ് ബോസ് 16-ാം സീസണിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ഓരോ സീസണ്‍ തുടങ്ങുന്നതിനു മുന്‍പും സല്‍മാന്‍റെ പ്രതിഫലം വാര്‍ത്തയാകാറുണ്ട്. കഴിഞ്ഞ സീസണില്‍ നടന്‍ വാങ്ങിയ പ്രതിഫലം 350 കോടിയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തവണ 1000 കോടിയാണ് അവതാരകനാകാന്‍ സല്‍മാന്‍ വാങ്ങിയതെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം.

''എന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും തെറ്റാണ്. 1000 കോടിയൊക്കെ പ്രതിഫലം ലഭിച്ചാല്‍ ജീവിതത്തില്‍ ഞാനൊരിക്കലും ജോലി ചെയ്യില്ല. എന്നാൽ ഈ തുക എനിക്ക് നൽകുന്ന ഒരു ദിവസം വരും. ഈ തുക ലഭിക്കുകയാണെങ്കിൽ, എനിക്ക് വക്കീലന്മാരെപ്പോലെ മറ്റ് നിരവധി ആവശ്യങ്ങളുണ്ട്. എന്‍റെ അഭിഭാഷകരും ചില്ലറക്കാരല്ല. എന്‍റെ വരുമാനം അതിന്‍റെ നാലിലൊന്ന് പോലുമില്ല. ഈ റിപ്പോർട്ടുകൾ ആദായ നികുതി വകുപ്പും ഇ.ഡിയും വായിക്കുന്നുണ്ടെന്ന് വിചാരിക്കുന്നു'' സല്‍മാന്‍ പറഞ്ഞു.

എല്ലാ വര്‍ഷവും ബിഗ് ബോസ് കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബോഡിഗാര്‍ഡ് താരം പറഞ്ഞു. ചില സമയങ്ങളില്‍ താന്‍ പ്രകോപിതാനാകാറുണ്ടെന്നും അവതാരകനാകാന്‍ താല്‍പര്യമില്ലെന്ന് ചാനല്‍ അധികൃതരോട് പറയാറുണ്ടെന്നും താരം വ്യക്തമാക്കി.

TAGS :

Next Story