Quantcast

മിഥുന്‍ മാനുവലിന്‍റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം; മമ്മൂട്ടി നായകന്‍

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് വൈശാഖിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം

MediaOne Logo

Web Desk

  • Updated:

    2023-03-06 13:03:25.0

Published:

6 March 2023 12:58 PM GMT

Midhun Manuel Thomas, Mammootty, Vysakh, വൈശാഖ്, മിഥുന്‍ മാനുവല്‍ തോമസ്, മമ്മൂട്ടി
X

പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് വീണ്ടും മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നു. ഇത്തവണ മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മാസ് ആക്ഷന്‍ കോമഡി എന്‍റര്‍ടെയ്നര്‍ ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടനുണ്ടാകും. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ആട് സീരീസ്, അഞ്ചാം പാതിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മിഥുന്‍ മാനുവല്‍ പുതിയ സിനിമയുമായി വരുന്നത്. ആട് 3, ആറാം പാതിര, ടര്‍ബോ പീറ്റര്‍ എന്നീ ചിത്രങ്ങളും മിഥുന്‍ മാനുവലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്നുണ്ട്.

പൃഥ്വിരാജ് നായകനായ 'ഖലീഫ' എന്ന ചിത്രം വൈശാഖ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'എമ്പുരാന്‍' സിനിമയുടെ തിരക്കുകളിലേക്ക് കടന്നതിനാല്‍ 'ഖലീഫ'യുടെ ചിത്രീകരണം അടുത്ത വര്‍ഷമേ ആരംഭിക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് വൈശാഖിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

TAGS :

Next Story