Quantcast

സംവിധായകൻ പ്രകാശ് കോളേരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

2013-ൽ പുറത്തിറങ്ങിയ 'പാട്ടുപുസ്തക'മാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

MediaOne Logo

Web Desk

  • Published:

    13 Feb 2024 11:56 AM GMT

സംവിധായകൻ പ്രകാശ് കോളേരി, പ്രകാശ് കോളേരി,prakash koleri,director, prakash koleri obituary,malayalam cinema
X

പ്രകാശ് കോളേരി

കൽപ്പറ്റ: മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 'അവൻ അനന്തപത്മനാഭൻ', 'വരും വരാതിരിക്കില്ല', 'മിഴിയിതളിൽ കണ്ണീരുമായി', 'പാട്ടുപുസ്തകം' എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരിയാണ്.1987-ലാണ് ആദ്യ ചിത്രം 'മിഴിയിതളിൽ കണ്ണീരു'മായി പുറത്തിറങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ 'പാട്ടുപുസ്തക'മാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയമാണ് പ്രകാശ് കോളേരി ഐച്ഛികവിഷയമായി പഠിച്ചത് . 1993 ൽ കന്നട താരം രമേശ് അരവിന്ദ് , സുധ ചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അവൻ അനന്തപത്മനാഭൻ' ശ്രദ്ധേയമായ സിനിമയാണ് .

TAGS :

Next Story