"ചെറിയ പ്രശ്നമെനിക്കുണ്ട്, എന്‍റെ തലയിലെ ക്ലോക്ക് തകരാറിലാണ്"; അതിശയിപ്പിക്കാൻ സൗബിന്‍റെ 'ജിന്ന്', ട്രെയിലര്‍ വീഡിയോ
ജിന്ന് മേയ് 13ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്നിന്‍റെ പുതിയ ട്രെയിലര്‍ പുറത്തുവന്നു. മാനസിക പ്രശ്നങ്ങളുള്ള ആത്മഹത്യാ പ്രവണതയുള്ള കഥാപാത്രമായാണ് സൗബിൻ ഷാഹിർ ചിത്രത്തില്‍ വരുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ശാന്തി ബാലചന്ദ്രന്‍, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെ.പി.എ.സി ലളിത, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട 'ചന്ദ്രേട്ടൻ എവിടെയാ', 'വർണ്യത്തിൽ ആശങ്ക' എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ജിന്ന്'.
കലി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ രാജേഷ് ഗോപിനാഥ് ആണ് ജിന്നിന്‍റെ തിരക്കഥ. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. സന്തോഷ് വർമ്മ , അൻവർ അലി എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം പകർന്നിരിക്കുന്നു. സ്ട്രെയ്റ്റ് ലൈൻ സിനിമാസിൻ്റെ ബാനറിൽ സുധീർ വി.കെ, മനു വലിയ വീട്ടിൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ദീപു ജോസഫ് ആണ് എഡിറ്റിംഗ്. കലാസംവിധാനം-ഗോകുൽദാസ്.അഖിൽ രാജ് ചിറയിൽ, മേക്കപ്പ്-ആർ.ജി.വയനാടൻ. കോസ്റ്റ്യൂം ഡിസൈൻ-മസ്ഹര്‍ ഹംസ. അസ്സോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥൻ, സംഘട്ടനം-ജോളി ബാസ്റ്റ്യൻ, മാഫിയാ ശശി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ജംനീഷ് തയ്യിൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ. പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ. ചിത്രം മേയ് 13ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
Djinn - Official Trailer is out
Adjust Story Font
16