Quantcast

'ഡാ കൊച്ചെര്‍ക്കാ, ഹാപ്പിയസ്റ്റ് ബെര്‍ത്ത്​ഡേ ചക്കരേ...'; നസ്​‍ലന് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍

ദുൽഖര്‍ നായകനായ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ താരത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ചത് നസ്‍ലനായിരുന്നു

MediaOne Logo

Web Desk

  • Published:

    12 Jun 2026 3:46 PM IST

ഡാ കൊച്ചെര്‍ക്കാ, ഹാപ്പിയസ്റ്റ് ബെര്‍ത്ത്​ഡേ ചക്കരേ...; നസ്​‍ലന് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍
X

ചെറിയ വേഷങ്ങളിലൂടെ എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയ നടനാണ് നസ്‍ലൻ. തണ്ണീര്‍മത്തൻ ദിനങ്ങളിൽ നായകന്‍റെ കൂട്ടുകാരനായി എത്തിയ താരം പിന്നീട് നായകനായ സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടിൽ ഇടംപിടിച്ചു. നസ്‍ലൻ അഭിനയിച്ച മോളിവുഡ് ടൈംസ് സമ്മിശ്ര പ്രതികരണം നേടി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ നസ്‍ലന് പിറന്നാൾ ആശംസകൾ നേര്‍ന്നുകൊണ്ട് നടൻ ദുൽഖര്‍ സൽമാൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'ഡാ കൊച്ചെര്‍ക്കാ, ഹാപ്പിയസ്റ്റ് ബെര്‍ത്ത്ഡേ ചക്കരേ, ഹാപ്പിയസ്റ്റ് ബെര്‍ത്ത്​ഡേ, നല്ലൊരു ദിവസവും നല്ലൊരു ദിവസവും നല്ലൊരു വര്‍ഷവുമാകട്ടെ' എന്നാണ് നസ്‍ലന്‍റെ ചിത്രം പങ്കുവച്ച് ദുൽഖര്‍ കുറിച്ചത്.



ദുൽഖര്‍ നായകനായ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ താരത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ചത് നസ്‍ലനായിരുന്നു. പിന്നീട് ദുൽഖര്‍ നിര്‍മിച്ച 'ലോകഃ ചാപ്റ്റർ 1:ചന്ദ്ര'യിൽ നസ്‍ലൻ നായകനുമായി. അഞ്ച് ഭാഗങ്ങളുള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, നസ്‍ലൻ എന്നിവര്‍ക്കൊപ്പം ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തു. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായിയിരുന്നു.

TAGS :

Next Story