Quantcast

ദുൽഖർ ചിത്രം സീതാരാമത്തിന്റെ ടീസർ പുറത്ത്‌

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ തക്കൂർ എത്തുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-26 07:53:54.0

Published:

26 Jun 2022 7:16 AM GMT

ദുൽഖർ ചിത്രം സീതാരാമത്തിന്റെ ടീസർ പുറത്ത്‌
X

മലയാളത്തിന്റെ സ്വന്തം ദുൽഖര്‍ സൽമാൻ നായകനാകുന്ന ചിത്രം സീതാരാമത്തിന്റെ ടീസർ എത്തി. ഓഗസ്റ്റ് 5നാണ് ആഗോള റിലീസ്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്നതാണ് ചിത്രം. ദുൽഖർ സൽമാനും , ഹനു രാഘവപുടിയും , സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്. അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.

സംവിധായകൻ: ഹനു രാഘവപുടി. നിർമ്മാതാക്കൾ: അശ്വിനി ദത്ത്. ബാനർ: സ്വപ്ന സിനിമ. അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്. ഡിഒപി: പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ. സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ. കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗത. പിആർഒ: ആതിര ദിൽജിത്



TAGS :

Next Story