Quantcast

പ്രേക്ഷകര്‍ക്ക് ദുല്‍ഖറിന്‍റെ സര്‍പ്രൈസ് സമ്മാനം; ഒരു ദിവസം നേരത്തെ സല്യൂട്ടിന്‍റെ റിലീസ്

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായ 'സല്യൂട്ടില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-03-17 09:58:26.0

Published:

17 March 2022 9:55 AM GMT

പ്രേക്ഷകര്‍ക്ക് ദുല്‍ഖറിന്‍റെ സര്‍പ്രൈസ് സമ്മാനം; ഒരു ദിവസം നേരത്തെ സല്യൂട്ടിന്‍റെ റിലീസ്
X

പ്രതീക്ഷിച്ചതിലും ഒരു ദിവസം നേരത്തെ റിലീസ് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവിലാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ഇന്ന് റിലീസ് ചെയ്തത്. മാര്‍ച്ച് 18നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം നേരത്തെ സല്യൂട്ട് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി ദുല്‍ഖര്‍ അറിയിച്ചു. തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമ കണ്ടാസ്വദിക്കണമെന്നും താരം അറിയിച്ചു.

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായ 'സല്യൂട്ടില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് ആണ്. ദുല്‍ഖറിന്‍റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് സല്യൂട്ട്. മനോജ് കെ ജയന്‍, സായ്കുമാര്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് സല്യൂട്ടിലെ മറ്റു താരങ്ങള്‍. ജേക്സ് ബിജോയിയാണ് സംഗീതം.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്, ഛായാഗ്രഹണം - അസ്‍ലം പുരയില്‍, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരന്‍, ആര്‍ട്ട് - സിറില്‍ കുരുവിള, സ്റ്റില്‍സ് - രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ - ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ. ഡി. - അമര്‍ ഹാന്‍സ്പല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍ , രഞ്ജിത്ത് മടത്തില്‍.പിആര്‍ഒ - മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍.

Dulquar's surprise gift to the audience; Release of Salute one day earlier

TAGS :

Next Story