സീതാ രാമം ആദ്യ ഷോ ആരാധകര്‍ക്കൊപ്പം കണ്ട് വികാരാധീനരായി ദുല്‍ഖറും മൃണാളും

ദുല്‍ഖറും അണിയറ പ്രവര്‍ത്തകരും ഹൈദരാബാദിലെ ആരാധകര്‍ക്കൊപ്പമാണ് ആദ്യ ഷോ കണ്ടത്

MediaOne Logo

Web Desk

  • Updated:

    2022-08-05 10:02:12.0

Published:

5 Aug 2022 10:02 AM GMT

സീതാ രാമം ആദ്യ ഷോ ആരാധകര്‍ക്കൊപ്പം കണ്ട് വികാരാധീനരായി ദുല്‍ഖറും മൃണാളും
X

ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന സീതാ രാമം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖറും അണിയറ പ്രവര്‍ത്തകരും ഹൈദരാബാദിലെ ആരാധകര്‍ക്കൊപ്പമാണ് ആദ്യ ഷോ കണ്ടത്. ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം മൃണാളിന്‍റെ കണ്ണുകള്‍ നിറഞ്ഞു. തൊട്ടടുത്ത് വികാരാധീനനായി നില്‍ക്കുന്ന ദുല്‍ഖറിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ദുല്‍ഖറും മൃണാളും ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്ത് സന്തോഷം പങ്കുവെച്ചു. അതിനിടെയായിരുന്നു സന്തോഷ കണ്ണീര്‍.

മഹാനടിക്ക് ശേഷം ദുല്‍ഖര്‍ അഭിനയിച്ച തെലുങ്ക് സിനിമയാണ് സീതാ രാമം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 1965ലെ ഇന്തോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സീതാ രാമത്തിന്‍റെ പ്രമേയം. സീതാരാമം ചരിത്രം പറയുന്ന ഫിക്ഷനും അതേസമയം പ്രണയ കഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി പറയുകയുണ്ടായി. കശ്മീരിലും ഹൈദരാബാദിലുമായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്.

സ്വപ്ന സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും- രാജ്‍കുമാര്‍ കണ്ടമുടിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയത്. എഡിറ്റിങ്- കോതഗിരി വെങ്കടേശ്വര റാവു. ഛായാഗ്രഹണം- പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണTAGS :

Next Story