Quantcast

'തീപ്പൊരി' ലുക്കിൽ ദുൽഖർ സൽമാൻ: 'കിംഗ് ഓഫ് കൊത്ത' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'

MediaOne Logo

Web Desk

  • Updated:

    2022-10-01 13:34:57.0

Published:

1 Oct 2022 1:15 PM GMT

തീപ്പൊരി ലുക്കിൽ ദുൽഖർ സൽമാൻ: കിംഗ് ഓഫ് കൊത്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
X

ദുൽഖർ സൽമാൻ നായകനാകുന്ന 'കിംഗ് ഓഫ് കൊത്ത' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വേഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്‌. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.

നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പവും ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്നും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവി ആണ്‌. സ്ക്രിപ്റ്റ്- അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ- ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്സ് സേവിയർ,വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പി ആർ ഓ- പ്രതീഷ് ശേഖർ.

TAGS :

Next Story