അഡ്വാന്‍സ് ബുക്കിംഗില്‍ 'ഗംഗുഭായി'യുടെയും 'ഷംഷേര'യുടെയും റെക്കോർഡ് തകർത്ത് ദുൽഖറിന്‍റെ 'ചുപ്'

ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ ഇതുവരെ 1,25000 ടിക്കറ്റുകളാണ് വിറ്റുപോയത്

MediaOne Logo

Web Desk

  • Updated:

    2022-09-22 15:52:36.0

Published:

22 Sep 2022 3:48 PM GMT

അഡ്വാന്‍സ് ബുക്കിംഗില്‍ ഗംഗുഭായിയുടെയും ഷംഷേരയുടെയും റെക്കോർഡ് തകർത്ത് ദുൽഖറിന്‍റെ ചുപ്
X

അഡ്വാന്‍സ് ബുക്കിംഗില്‍ സമീപകാല ബോളിവുഡ് ചിത്രങ്ങളെ കടത്തിവെട്ടി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ 'ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്'. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ ഇതുവരെ 1,25000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്തിടെ റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളായ ലാല്‍ സിംഗ് ഛദ്ദ, ഗംഗുഭായി കാത്തിയവാഡി, ഷംഷേര, സാമ്രാട്ട് പൃഥ്രിരാജ് തുടങ്ങിയ ചിത്രങ്ങളെയാണ് ദുല്‍ഖര്‍ സല്‍മാന്‍റെ ചുപ് കടത്തിവെട്ടിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് 'ചുപ്'.

റിലീസിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി ചുപിന്‍റെ പ്രിവ്യൂ ഷോ നടത്തിയത് ഏറെ പ്രശംസ നേടിയിരുന്നു. പൊതുവേ നിരൂപകര്‍ക്കും സിനിമ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂ ഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രേക്ഷകര്‍ക്കായി ചുപിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രത്യേക പ്രിവ്യൂ ഷോ ഒരുക്കിയത്. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദുല്‍ഖര്‍ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്'.

ആര്‍ ബാല്‍കിയാണ് 'ചുപ്' സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂജ ഭട്ടും ശ്രേയ ധന്വന്തരിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ദുല്‍ഖറിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.

TAGS :

Next Story