Quantcast

'കുഞ്ഞുമറിയത്തിന്‍റെ മുടി പിന്നി കെട്ടി മമ്മൂട്ടി': പിതൃദിനത്തില്‍ ദുല്‍ഖറിന്‍റെ സ്നേഹം നിറച്ച ഫോട്ടോ

മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന പുതിയ സ്റ്റൈലന്‍ ഗെറ്റപ്പില്‍ മമ്മൂട്ടിയും ഗ്ലാസില്‍ എന്തോ കുടിക്കുന്ന കുഞ്ഞുമറിയവും ചിത്രത്തില്‍ കാണാം

MediaOne Logo

ijas

  • Updated:

    2021-06-20 09:28:23.0

Published:

20 Jun 2021 8:19 AM GMT

കുഞ്ഞുമറിയത്തിന്‍റെ മുടി പിന്നി കെട്ടി മമ്മൂട്ടി: പിതൃദിനത്തില്‍ ദുല്‍ഖറിന്‍റെ സ്നേഹം നിറച്ച ഫോട്ടോ
X

പിതൃദിനത്തില്‍ സ്നേഹം നിറച്ച ഫോട്ടോ പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയും മകള്‍ കുഞ്ഞുമറിയവും ഒരുമിച്ചുള്ള ചിത്രമാണ് ദുല്‍ഖര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. കുഞ്ഞുമറിയത്തിന്‍റെ മുടി പിതാവ് മമ്മൂട്ടി പിന്നില്‍ നിന്നും കെട്ടി കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന പുതിയ സ്റ്റൈലന്‍ ഗെറ്റപ്പില്‍ മമ്മൂട്ടിയും ഗ്ലാസില്‍ എന്തോ കുടിക്കുന്ന കുഞ്ഞുമറിയവും ചിത്രത്തില്‍ കാണാം. ചിത്രത്തിന് താഴെ നിരവധി താരങ്ങളാണ് സ്നേഹവും സന്തോഷവും അറിയിച്ചിരിക്കുന്നത്.

'ഈ ദിവസത്തെ മനോഹര ചിത്രം' എന്നാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. ചലച്ചിത്ര താരങ്ങളായ നസ്രിയ നസീം, സൗബിന്‍ ഷാഹിര്‍, സാനിയ അയ്യപ്പന്‍, നിഖില വിമല്‍, അനുമോള്‍, അനുപമ പരമേശ്വരന്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മാതാവ് സുപ്രിയ പൃഥിരാജ്, ബോളിവുഡ് നടിമാരായ മൃണാള്‍ താക്കൂര്‍, ശ്രിയ പില്‍ഗഓന്‍ഗാര്‍ എന്നിവര്‍ ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചു.

മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറ സല്‍മാന്‍റെ നാലാം പിറന്നാള്‍. കൊച്ചുമകള്‍ക്ക് ജന്മദിനാശംസകളുമായി മറിയത്തിന്‍റെ ചിത്രം മമ്മൂട്ടി സമൂഹ മാധ്യമ പേജുകളില്‍ പങ്കുവെച്ചിരുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'കുറുപ്പ്', റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'സല്യൂട്ട്' എന്നിവയാണ് ദുല്‍ഖറിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം.

TAGS :

Next Story