സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ഒടിടി റിലീസുകള്‍; ഈ ആഴ്ച ഒടിടിയിലെത്തുന്ന വമ്പൻ ചിത്രങ്ങൾ!
ഒക്ടോബര്‍ മാസം ഒടിടി റിലീസ് എത്തുന്ന പ്രധാന സിനിമകള്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനത്തില്‍ പ്രേക്ഷകപ്രശംസ നേടിയ 'ദാറോത്തി', നാനി നായകനായ 'ദി പാരഡൈസ്' , തമിഴ് കോര്‍ട്ട്റൂം ലീഗല്‍ ഡ്രാമ വെബ് സിരീസ് ' സട്ടവും നീതിയും സീസണ് 2' കീര്‍ത്തി സുരേഷും രാധിക ആപ്തയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജെറ്റ് ഡ്രാമ വെബ് സിരീസ് 'അക്ക', അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കൈയടി നേടിയ സ്പോര്‍ട്സ് ബയോപിക് ഡ്രാമ 'സുമോ ദീദി', മനോജ്ജ് വാജ്പേയിയുടെ സസ്പെന്‍സ് ക്രൈം ത്രില്ലര്‍ 'ഗജബ് രാത്', ഫഹദ് ഫാസിലിന്റെ തെലുങ്ക് ചിത്രം 'ഡോണ്ട് ട്രബ്ള് ദി ട്രബ്ള്', നിഖില വിമല്‍ സജിന്‍ ഗോപു ടൈം ലൂപ് കോമഡി ചിത്രം 'ധൂമകേതു', ബിജു മേനോന് നായകനായ കുടുംബ ചിത്രം 'അവറാച്ചന് ആന്‍ഡ് സണ്‍സ്' എന്നിവയാണ്.
ദൊറോത്തി (Dorothy)
കാര്‍ത്തിക് സുബ്ബരാജ് സംവിധാനത്തില്‍ പ്രേക്ഷകപ്രശംസയും നിരൂപക ശ്രദ്ധയും നേടിയ തമിഴ് ചിത്രം ദൊറോത്തി ഒടിടി റിലീസിനൊരുങ്ങുന്നു.പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിസിലൂടെ (Netflix)
ഒക്ടോബര്‍ 23 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും
കീര്‍ത്തി സുരേഷും സനന്തും പ്രധാന വേഷങ്ങളിലെത്തുന്ന 90കളിലെ മധുരയുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെഡര്‍ വ്യക്തികളുടെ ജീവിതവും സൗഹൃദവും പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.ഇളയരാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
'ധൂമകേതു' (Dhoomakethu)
സജിൻ ഗോപു, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തി തിയേറ്ററുകളിൽ വലിയ വിജയം നേടിയ 'ധൂമകേതു' (Dhoomakethu)ഒടിടി റിലീസിനൊരുങ്ങുന്നു. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ (Netflix) വരുന്ന ഒക്ടോബർ 23 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
കഴിഞ്ഞ സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിൽ നിന്നും ലഭിച്ചത്. ഒരു വിവാഹത്തിന്റെ തലേന്ന് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും ടൈം-ലൂപ്പ് പശ്ചാത്തലത്തിലുള്ള രസകരമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
അവറാച്ചൻ ആൻഡ് സൺസ് (Avarachan & Sons)
ചെറിയൊരു ഇടവേളയ്ക്ക് ശേഷം കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോൻ നായകനായി എത്തി തിയേറ്ററുകളിൽ ചിരിയും ആവേശവും സമ്മാനിച്ച പുതിയ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' (Avarachan & Sons) ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് (Netflix) ചിത്രം ഒടിടിയിലെത്തുന്നത്.
കഴിഞ്ഞ ഒക്ടോബർ 2-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ അമൽ ഷീലാ തമ്പി സംവിധാനം ചെയ്ത ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് അവതരിപ്പിച്ചത്. ഒക്ടോബർ അവസാനത്തോടെ ചിത്രം ഒടിടി യിൽ എത്തുമെന് പ്രതീക്ഷിക്കുന്നു.
ദി പാരഡൈസ് (The Pradise)
നാനി നായകനായി ശ്രീകാന്ത് ഒടേല സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വലിയ ചര്‍ച്ചയായ പീരിഡ് ആക്ഷന്‍ ഡ്രാമ ചിത്രം 'ദി പാരഡൈസ്' ഒടിടി റിലീസിനൊരുങ്ങുന്നു.പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിസിലൂടെ ഒക്ടോബര്‍ 2മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
'ദസറ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒടേലയും വീണ്ടും ഒന്നിച്ച ഈ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.1980കളിലെ തെലിങ്കാന പശ്ചാതലത്തില്‍ , പാര്ശ്വവല്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനവും അവര്‍ നടത്തുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
‘സട്ടവും നീതിയും സീസൺ 2’ (Sattamum Neethiyum Season 2)
ആദ്യ സീസണിന് ലഭിച്ച വൻ സ്വീകാര്യതയ്ക്ക് പിന്നാലെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് കോർട്ട്റൂം ലീഗൽ ഡ്രാമ വെബ്സീരീസ് ‘സട്ടവും നീതിയും സീസൺ 2’ (Sattamum Neethiyum Season 2) ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സീ5-ലൂടെ (ZEE5) ഒക്ടോബർ 23 മുതൽ സീരീസ് സ്ട്രീമിംഗ് ആരംഭിക്കും.
ബാലാജി സെൽവരാജ് തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം സീസണിൽ തികച്ചും പുതിയൊരു കേസുമായിട്ടാണ് ലീഗൽ ടീം എത്തുന്നത്. ഒന്നാം സീസണിലെ നായകൻ ശരവണനൊപ്പം പ്രമുഖ താരം വരലക്ഷ്മി ശരത്കുമാറും പുതിയ സീസണിൽ പ്രധാന വക്കീൽ വേഷത്തിൽ അണിനിരക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത
അക്ക’ (Akka)
ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയതാരം കീർത്തി സുരേഷും ബോളിവുഡ് നടി രാധിക ആപ്തെയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ക്രൈം ഡ്രാമ വെബ്സീരീസ് ‘അക്ക’ (Akka) ഒടിടി റിലീസിനൊരുങ്ങുന്നു. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ (Netflix) ഒക്ടോബർ 30-ന് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും.
യഷ് രാജ് ഫിലിംസിന്റെ (YRF Entertainment) ബാനറിൽ ഒരുങ്ങുന്ന ഈ സീരീസിന്റെ ഔദ്യോഗിക ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. റിലീസ് പ്രഖ്യാപനം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഈ ചിത്രം.
‘സുമോ ദീദി’ (Sumo Didi)
അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ കൈയടി നേടിയ ശേഷം, ഇന്ത്യയിലെ ആദ്യത്തെ വനിതാ സുമോ റെസ്ലറായ ഹേതൽ ദാവെയുടെ ജീവിത കഥ പറയുന്ന സ്പോർട്സ് ബയോപിക് ഡ്രാമ ചിത്രം ‘സുമോ ദീദി’ (Sumo Didi) ഒടിടി റിലീസിനൊരുങ്ങുന്നു. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സീ5-ലൂടെ (ZEE5) ഒക്ടോബർ 23 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പാം സ്പ്രിംഗ്സ് ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിച്ച് നിരൂപക പ്രശംസ പിടിച്ചുപറ്റിയ ശേഷമാണ് ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നത്. ജിയോ സ്റ്റുഡിയോസും ഫ്രഷ് ലൈം ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഗജബ് രാത്’ (Gajab Raat)
ബോളിവുഡ് താരം മനോജ്ജ് വാജ്പേയിയും പ്രമുഖ സംവിധായകൻ നീരജ് പാണ്ഡെയുടെ ഫ്രൈഡേ ഫിലിംവർക്സും ഒന്നിക്കുന്ന പുതിയ സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം ‘ഗജബ് രാത്’ (Gajab Raat) ഒടിടി റിലീസിനൊരുങ്ങുന്നു. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ (Netflix) ഒക്ടോബർ 23-ന് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും.
തുടക്കത്തിൽ 'ഘൂസ്ഖോർ പണ്ഡിത്' എന്ന പേരിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ടൈറ്റിൽ വിവാദങ്ങളെതുടർന്നാണ് അണിയറപ്രവർത്തകർ 'ഗജബ് രാത്' എന്ന് പേരുമാറ്റിയത്. തുടർന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
'ഡോണ്ട് ട്രബിൾ ദി ട്രബിൾ' (Don't Trouble the Trouble)
തിയേറ്ററുകളിൽ വലിയ ചിരിയും ആവേശവും സമ്മാനിച്ച് ബോക്സ് ഓഫീസിൽ വിജയം കൈവരിച്ച ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' (Don't Trouble the Trouble) ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു. വരുന്ന ഒക്ടോബർ 30-ഓടെ ചിത്രം പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
വ്യത്യസ്തമായ കഥാപശ്ചാത്തലവും തിയേറ്ററുകളിൽ ചിരിതീർത്ത മുഹൂർത്തങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രത്തിന്റെ ഒടിടി റിലീസിനായി വലിയ കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
Adjust Story Font
16

