Quantcast

ഫേസ്ബുക്ക് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ; സഹായമഭ്യർത്ഥിച്ച് ഗായിക ചിത്ര അരുൺ

അമ്പതിനായിരത്തോളം ഫോളോവേഴ്‌സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    31 March 2024 1:41 PM IST

chitra arun
X

അജ്ഞാതർ ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാൻ സഹായമഭ്യർത്ഥിച്ച് ചലചിത്ര പിന്നണി ഗായിക ചിത്ര അരുൺ. പേജിൽ ഇപ്പോൾ അശ്ലീല വീഡിയോകൾ വരുന്നതായും സൈബർ സെല്ലിൽ അടക്കം പരാതി നൽകിയിട്ട് ഫലമുണ്ടായില്ലെന്നും ഗായിക പറയുന്നു. മൂന്നു മാസം മുമ്പാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത് എന്നും അവർ കൂട്ടിച്ചേര്‍ത്തു.

'മൂന്നു മാസത്തോളമായി ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിട്ട്. സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. കുറേ നാളുകൾക്ക് ശേഷം അതിൽ എന്തൊക്കെയോ അശ്ലീല വീഡിയോകൾ വരുന്നുണ്ട് എന്ന് പറഞ്ഞ് ഒരുപാട് പേർ വിളിച്ചിരുന്നു. നിങ്ങളെ പോലെ തന്നെ എനിക്ക് പേജ് നോക്കിക്കാണാൻ മാത്രമേ പറ്റുന്നുള്ളൂ. ഒന്നും ചെയ്യാനാകുന്നില്ല. ആ ഫേസ്ബുക്ക് പേജ് റിപ്പോർട്ട് ചെയ്ത് ബ്ലോക് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. അതെനിക്ക് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും.' - ചിത്ര പറഞ്ഞു.

പുതിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഗായികയുടെ അഭ്യർത്ഥന. അമ്പതിനായിരത്തോളം ഫോളോവേഴ്‌സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.



TAGS :

Next Story