7000 മീറ്റർ നൂലും 300 ആണികളും കൊണ്ടൊരു ഭീഷ്മ; മമ്മൂട്ടിക്ക് സ്നേഹസമ്മാനവുമായി ആരാധകന്‍

ഒന്നര വർഷത്തെ കഠിന പ്രയത്നം കൊണ്ട് നേടിയെടുത്ത കലയാണ് ത്രെഡ് ആർട്ട്

MediaOne Logo

Web Desk

  • Updated:

    2022-01-15 04:55:28.0

Published:

15 Jan 2022 4:55 AM GMT

7000 മീറ്റർ നൂലും 300 ആണികളും കൊണ്ടൊരു ഭീഷ്മ; മമ്മൂട്ടിക്ക് സ്നേഹസമ്മാനവുമായി ആരാധകന്‍
X

തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ എല്ലാം നമുക്ക് നേടാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അനിൽ ചുണ്ടേൽ. 7000 മീറ്റർ നൂലും 300 ആണികളും ചേർത്ത് വിസ്മയിപ്പിക്കുന്ന സ്‌നേഹ സമ്മാനമാണ് മമ്മൂക്കക്ക് നേരിട്ട് കൊടുത്തിരിക്കുകയാണ്.

ഒന്നര വർഷത്തെ കഠിന പ്രയത്നം കൊണ്ട് നേടിയെടുത്ത കലയാണ് ത്രെഡ് ആർട്ട്‌. 300 ആണികൾ അതിന് ഇടയിലൂടെ സൂക്ഷ്മതയോടെ കോർത്തെടുത്ത നൂലുകൾ. ഒരാഴ്ചത്തെ കഠിന പരിശ്രമം. ഒടുവിൽ പുറത്ത് വന്നത് മമ്മൂട്ടിയുടെ ഭീഷ്മയിലെ ത്രസിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ. അനിൽ ചുണ്ടേൽ എന്ന ചെറുപ്പക്കാരൻ ത്രഡ് ആർട്ടെന്ന കലയിലൂടെ കോർത്തെടുത്ത മമ്മൂക്കയെ കണ്ടാൽ ആരുമൊന്ന് ആശ്ചര്യപ്പെട്ടുപോവും. പതിനായിരം മീറ്റർ നൂലിന്റെ കെട്ട് വാങ്ങിയിട്ട് വളരെ കുറച്ച് മാത്രമാണ് ബാക്കിയായിട്ടുള്ളത്. ഇതിൽ ഏകദേശം ഏഴായിരം മീറ്ററിലധികം ചെലവായിട്ടുണ്ടാവുമെന്ന് പറയുന്നു വയനാട് ചുണ്ടേൽ സ്വദേശി അനിൽ.മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ തെരഞ്ഞെടുത്ത 25 കഥാപാത്രങ്ങളെ ത്രെഡ് ആർട്ട് കലയിലൂടെ ഒരു എക്സിബിഷൻ ഒരുക്കുകയാണ് ലക്ഷ്യം,പൂർണ്ണ പിന്തുണയുമായി മമ്മൂക്കയും ഉണ്ട് എന്ന് യുവ കലാകാരൻ പറഞ്ഞു. വെള്ള കാൻവാസിൽ ഭീഷ്മയിലെ മമ്മുക്കയുടെ ക്യാരക്ടർ പോസ്റ്ററിന് അനുസരിച്ച് കളർ വാല്യൂ സെറ്റ് ചെയ്താണ് ആണികൾ അടിച്ചുവെക്കുന്നത്. തുടർന്ന് ഈ കളർ വാല്യൂ അനുസരിച്ച് നൂലുകൊണ്ട് ആണികൾക്കിടയിലൂടെ സുക്ഷ്മതയോടെ കോർത്തെടുക്കും. ചിലയിടത്ത് കൂടിയും കുറഞ്ഞും കളറുകൾ വേണ്ടയിടങ്ങളിൽ അതിന് അനുസരിച്ച് നൂലുകൾ കൊണ്ട് കോർത്തെടുക്കും. ഒന്നര പതിറ്റാണ്ടായി ആനിമേഷൻ ഫിലിം നിർമാണ രംഗത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരറ്റ് ഫിലിം അക്കാദമിയിൽ ജോലി ചെയ്യുന്നു കൂടാതെ സിനിമ മേഖലയിൽ cgi vfx ഡയറക്ടർ ആയി പ്രവർത്തിക്കുന്ന അനിൽ ഇതിനോടകം 2 ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിരുന്നു അതിന് ഇന്‍റര്‍നാഷണൽ അവാർഡും സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു.

TAGS :

Next Story