Quantcast

ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ഹരിഹര പുത്രൻ അന്തരിച്ചു

തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    27 Aug 2023 7:02 AM IST

Hariharaputran
X

ഹരിഹര പുത്രൻ

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ ഹരിഹര പുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

അര നൂറ്റാണ്ടോളം മലയാള ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു ഹരിഹരപുത്രൻ. സാമ്രാജ്യം , പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, സുഖമോ ദേവീ, വടക്കുംനാഥൻ എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഏകദേശം 50 വർഷത്തോളം സിനിമ മേഖലയിൽ സജീവമായിരുന്നു അദ്ദേഹം.

TAGS :

Next Story