Quantcast

കങ്കണയുടെ ബോഡി ഗാര്‍ഡിനെതിരെ ബലാത്സംഗ കേസ്: പ്രതികരിക്കാതെ നടി

യുവതി നല്‍കിയ പരാതിയിലാണ് കുമാര്‍ ഹെഗ്ഡെക്കെതിരെ കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    22 May 2021 4:40 PM IST

കങ്കണയുടെ ബോഡി ഗാര്‍ഡിനെതിരെ ബലാത്സംഗ കേസ്: പ്രതികരിക്കാതെ നടി
X

നടി കങ്കണ റണാവത്തിന്‍റെ ബോഡി ഗാര്‍ഡിനെതിരെ എഫ്ഐആര്‍. യുവതി നല്‍കിയ ബലാത്സംഗ പരാതിയിലാണ് കുമാര്‍ ഹെഗ്ഡെക്കെതിരെ കേസെടുത്തത്. മുബൈ ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

30 വയസ്സുകാരിയായ ബ്യൂട്ടീഷ്യനാണ് കുമാര്‍ ഹെഗ്ഡെക്കെതിരെ പരാതി നല്‍കിയത്. കുമാര്‍ ഹെഗ്ഡെയെ 8 വര്‍ഷമായി പരിചയമുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതോടെ കുമാര്‍ ഹെഗ്ഡെ ബലാത്സംഗം ചെയ്തു. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ നാട്ടില്‍ പോകണമെന്ന് പറഞ്ഞ് തന്‍റെ കയ്യില്‍ നിന്ന് 50000 രൂപ ഇയാള്‍ വാങ്ങി. ഏപ്രില്‍ 27 നായിരുന്നു ഇത്. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിഎന്‍ നഗര്‍ സ്റ്റേഷനില്‍ കുമാര്‍ ഹെഗ്ഡെക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് വക്താവ് ഡിസിപി ചൈതന്യ പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. വഞ്ചനാക്കുറ്റം ഉള്‍പ്പെടെ 376, 377, 420 വകുപ്പുകളാണ് കുമാര്‍ ഹെഗ്ഡെക്കെതിരെ ചുമത്തിയത്.

അതേസമയം സംഭവത്തെ കുറിച്ച് കങ്കണ റണാവത്ത് ഇതുവരെ ഒന്നും പറഞ്ഞില്ല. സാധാരണ എല്ലാ വിഷയങ്ങളിലും ഉടന്‍ പ്രതികരണവുമായി രംഗത്തുവരുന്ന കങ്കണ, സ്വന്തം അംഗരക്ഷകനെതിരായ ഗുരുതരമായ കേസിനെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.

TAGS :

Next Story