Quantcast

ഹോട്ട്സ്റ്റാറിലെ ആദ്യ മലയാളം വെബ്ബ് സീരിസ്; 'കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ ടീസർ റിലീസ് ചെയ്തു

ലാലും അജു വർഗീസുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-15 14:39:05.0

Published:

15 May 2023 2:34 PM GMT

First Malayalam Web Series on Hotstar, The teaser of Kerala Crime Files- Shiju Parayil Veedu, First Malayalam Web Series on Hotstar has been released , Hotstar Web Series teaser released, latest malayalam news
X

കൊച്ചി: ഏവരും വളരെ കാലമായി കാത്തിരുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ എന്ന ആദ്യ മലയാളം സീരീസിന്റെ ടീസർ റിലീസ് ചെയ്തു.

മലയാളത്തിലെ മുൻനിര അഭിനേതാക്കളായ ലാലും അജു വർഗീസുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ആഴത്തിൽ സ്പർശിക്കുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ക്രൈം ത്രില്ലർ എന്ന രീതിയിലാണ് സീരീസിന്റെ കഥയൊരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് റിലീസ് ചെയ്യും.

ഒരു ലൈംഗീക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസുകാരായാണ് അജുവും ലാലുമെത്തുന്നത് എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഷിജു പാറയിൽ വീട് - നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റർ എൻട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പൊലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തെലുകളിലേക്കാണ്. പൊലീസിന്റെ ഉധ്വേഗ ജനകമായ ഈ കേസിലൂടെയുള്ള യാത്ര തന്നെയാണ് സീരീസിന്റെ പ്രധാന ആകർഷണം.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായർ നിർമ്മിച്ച ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്, നീണ്ടകര’ സംവിധാനം ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. ആഷിഖ് ഐമറിന്റെ തിരക്കഥയിൽ വരുന്ന സീരീസിൽ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലോസാണ്. സംഗീതം ഹീഷം അബ്‌ദുൽവഹാബും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും കൈകാര്യം ചെയ്തിരിക്കുന്നു.

TAGS :

Next Story