Quantcast

വെടിവെപ്പ് സംഭവത്തിന് പിന്നാലെ ടൈഗർ ഷ്‌റോഫ് മുംബൈയിലെ ഫ്ലാറ്റ് വിറ്റു; വില 9 കോടി

ഒക്ടോബർ 18ന് വൈകിട്ടാണ് മുംബൈയിലെ ജുഹു മേഖലയിൽ ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ വെടിവെപ്പുണ്ടായത്

MediaOne Logo

Web Desk

  • Published:

    25 Oct 2026 10:23 AM IST

വെടിവെപ്പ് സംഭവത്തിന് പിന്നാലെ ടൈഗർ ഷ്‌റോഫ് മുംബൈയിലെ ഫ്ലാറ്റ് വിറ്റു; വില 9 കോടി
X

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫ് മുംബൈയിലെ ഖാർ വെസ്റ്റിലുള്ള ഫ്ലാറ്റ് വിറ്റത് ഒൻപത് കോടി രൂപയ്ക്ക്. ഒക്ടോബർ 22നാണ് വിൽപന ഇടപാട് രജിസ്റ്റർ ചെയ്തത്. ജുഹുവിൽ നടന്റെ കാറിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിന് പിന്നാലെയാണ് വിൽപന.റിയൽ എസ്റ്റേറ്റ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ സിആർഇ മാട്രിക്സ് പുറത്തുവിട്ട രേഖകൾ പ്രകാരം റസ്റ്റംജി പാരമൗണ്ട് ഡി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഒൻപതാം നിലയിലാണ് ഫ്ലാറ്റ്.

1,291.14 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 95.80 ചതുരശ്ര അടി എക്സ്ക്ലൂസീവ് ഏരിയയുമുള്ള ഫ്ലാറ്റ് ചതുരശ്ര അടിക്ക് ഏകദേശം 64,891 രൂപ നിരക്കിലാണ് വിറ്റത്. 54 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു. രണ്ട് കവർഡ് കാർ പാർക്കിങ് സൗകര്യങ്ങളും ഇടപാടിൽ ഉൾപ്പെടുന്നു.2018 ജൂലൈ 17ന് ഡെവലപ്പറായ കെയ്‌സ്റ്റോൺ റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് 7.61 കോടി രൂപയ്ക്കാണ് ടൈഗർ ഈ ഫ്ലാറ്റ് വാങ്ങിയത്.

ഏകദേശം ഒരു വർഷം മുമ്പ് ഇതേ റെസിഡൻഷ്യൽ പദ്ധതിയിലെ മറ്റൊരു ഫ്ലാറ്റും ടൈഗർ ഷ്‌റോഫ് വിറ്റിരുന്നു. 15.6 കോടി രൂപയ്ക്കായിരുന്നു വിൽപന. സ്ക്വയർ യാർഡ്‌സ് പരിശോധിച്ച രേഖകൾ പ്രകാരം ഇടപാടിലൂടെ ഏകദേശം 31 ശതമാനം നേട്ടമുണ്ടാക്കി.22-ാം നിലയിലുള്ള ഫ്ലാറ്റിന് 1,989.72 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 2,189 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയുമുണ്ടായിരുന്നു. 2018ൽ 11.62 കോടി രൂപയ്ക്കാണ് ഇത് വാങ്ങിയത്. മൂന്ന് കാർ പാർക്കിങ് സൗകര്യങ്ങളും ഫ്ലാറ്റിനൊപ്പമുണ്ടായിരുന്നു.

2026ൽ നേരത്തേ പൂനെയിലെ ഹഡാപ്സറിലുള്ള താമസസ്വത്തും ടൈഗർ വിറ്റിരുന്നു. സാപ്കീയുടെ കണക്കുകൾ പ്രകാരം 8.87 കോടി രൂപയ്ക്കായിരുന്നു വിൽപന. 2024 മാർച്ചിൽ 7.5 കോടി രൂപയ്ക്ക് വാങ്ങിയ സ്വത്ത് വിറ്റതിലൂടെ 18.3 ശതമാനം മൊത്തം നിക്ഷേപ നേട്ടമുണ്ടായി.അതേസമയം, ഒക്ടോബർ 18ന് വൈകിട്ടാണ് മുംബൈയിലെ ജുഹു മേഖലയിൽ ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ നടന്റെ ഡ്രൈവർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റിരുന്നു.

TAGS :

Next Story