'തീര്‍പ്പ്' ആഗസ്റ്റ് 25ന് തിയേറ്ററുകളില്‍

കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമാണ് തീര്‍പ്പ്‌

MediaOne Logo

Web Desk

  • Updated:

    2022-08-20 08:49:39.0

Published:

20 Aug 2022 7:37 AM GMT

തീര്‍പ്പ് ആഗസ്റ്റ് 25ന് തിയേറ്ററുകളില്‍
X

ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന 'തീർപ്പ്' ആഗസ്റ്റ് ഇരുപത്തിയഞ്ചിന്‌ പ്രദർശനത്തിനെത്തുന്നു. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രം കൂടിയാണിത്‌.


പൃഥ്വിരാജ്, സൈജുകുറുപ്പ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് ത്രില്ലറാണ്. ഇവരെ കൂടാതെ സിദ്ദിഖ്,ലുക്മാന്‍,ഇഷാ തല്‍വാര്‍,അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

മുരളി ഗോപിയുടേതാണ് തിരക്കഥയും ഗാനങ്ങളും സംഗീതവും. പശ്ചാത്തല സംഗീതം - ഗോപി സുന്ദർ. കെ.എസ് സുനിൽ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ. കോസ്റ്റ്യം ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ-വിനയ് ബാബു. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി.സുശീലൻ,പിആര്‍ഒ-വാഴൂര്‍ ജോസ്‌.

TAGS :

Next Story