ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടു പോയല്ലോ...; സംവിധായകന്‍ ആദിത്യന്‍റെ മരണത്തില്‍ കണ്ണീരണിഞ്ഞ് സുഹൃത്തുക്കള്‍
വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചായിരുന്നു ആദിത്യന്‍റെ അന്ത്യം

ആദിത്യന്‍
തിരുവനന്തപുരം: പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി സുഹൃത്തുക്കള്‍. പ്രിയ സുഹൃത്തിന്‍റെ വേര്‍പാട് ഇപ്പോഴും സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചായിരുന്നു ആദിത്യന്‍റെ അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിക്കുകയായിരുന്നു.
സീമയുടെ കുറിപ്പ്
പ്രിയപ്പെട്ട ആദിത്യ ..വിശ്വസിക്കാൻ പറ്റുന്നില്ല വാനമ്പാടി ,സ്വാന്തനം (സീരിയൽ ) സംവിധായകൻ ആദിത്യൻ വിടപറഞ്ഞു ..ഈശ്വര സഹിക്കാൻ പറ്റുന്നില്ല..പറ്റുന്നില്ല ആദിത്യ .വാനമ്പാടിയിലെ എന്‍റെ ഭദ്രയും ആകാശദൂദിലെ ജെസിയും ഈ കൈകളിൽ ഭദ്രം ആയിരുന്നു.
മനോജ് കുമാറിന്‍റെ കുറിപ്പ്
എന്‍റെ ആത്മമിത്രവും ഏഷ്യാനെറ്റ് സാന്ത്വനം സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി ... എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ .... ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളേ വിട്ടു പോയല്ലോ .... എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ ...? അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനപ്പൂർവ്വം അർപ്പിക്കുന്നില്ല .... കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ... എന്തൊരു ലോകം ദൈവമേ ഇത്..
Adjust Story Font
16

