ഇതാ, സെലിബ്രിറ്റികൾ കുടിക്കുന്ന ബ്ലാക് വാട്ടർ; വില പെട്രോളിനും മീതെ!

ഫിറ്റ്‌നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടി മലൈക അറോറയുടെ കൈയിൽ ബ്ലാക് വാട്ടർ കണ്ടതോടെയാണ് ആരാധകർ അതന്വേഷിച്ചിറങ്ങിയത്.

MediaOne Logo

Web Desk

  • Updated:

    2021-08-19 11:57:43.0

Published:

19 Aug 2021 11:57 AM GMT

ഇതാ, സെലിബ്രിറ്റികൾ കുടിക്കുന്ന ബ്ലാക് വാട്ടർ; വില പെട്രോളിനും മീതെ!
X

ഫിറ്റ്‌നസിൽ ശ്രദ്ധിക്കുന്ന സെലിബ്രിറ്റികളുടെ ഭക്ഷണക്രമവും വ്യായാമം എല്ലാ കാലത്തും വാർത്തയാണ്. ഇപ്പോഴിതാ അവർ കുടിക്കുന്ന വെള്ളവും ചർച്ചയാകുകയാണ് സമൂഹ മാധ്യമങ്ങളിൽ. സാധാരണ വെള്ളമല്ല, പെട്രോളിനേക്കാൾ വിലയുള്ള ബ്ലാക് വാട്ടറാണ് സെലിബ്രിറ്റികളുടെ ഇഷ്ടപാനീയം!

ഫിറ്റ്‌നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ബോളിവുഡ് നടി മലൈക അറോറയുടെ കൈയിൽ ബ്ലാക് വാട്ടർ കണ്ടതോടെയാണ് ആരാധകർ അതന്വേഷിച്ചിറങ്ങിയത്- ശരിക്കും എന്താണ് ബ്ലാക് വാട്ടർ?

വഡോദര ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് ഇന്ത്യയിൽ ബ്ലാക് വാട്ടർ ആദ്യമായി അവതരിപ്പിച്ചത്. എഴുപതിലേറെ ധാതുക്കൾ അടങ്ങിയ പിഎച്ച് മൂല്യം ഉയർന്ന ആൽക്കലൈൻ പാനീയമാണിത്. കറുത്ത നിറമായതു കൊണ്ടാണ് ഇതിനെ ബ്ലാക് വാട്ടർ എന്നു വിളിക്കുന്നത്. സാധാരണ വെള്ളത്തിന്റെ വില ലിറ്ററിന് 20-40 രൂപയാണെങ്കിൽ അഞ്ഞൂറു മില്ലി ലിറ്റര്‍ ബ്ലാക് വാട്ടറിന് ചുരുങ്ങിയത് നൂറു രൂപ നൽകണം. ബ്രാന്‍ഡ് അനുസരിച്ച് വിലയില്‍ വ്യത്യാസവുമുണ്ടാകാം.

നിർജലീകരണം, ദഹനം, താഴ്ന്ന അസിഡിറ്റി, രോഗപ്രതിരോധശേഷി എന്നിവ ആൽക്കലൈൻ ഉറപ്പു നല്‍കുന്നുണ്ട്. സാധാരണ വെള്ളത്തേക്കാൾ കൂടുതൽ ആന്റി എയ്ജിങ് പ്രോപ്പർട്ടിയും ഇതിലുണ്ട് എന്നാണ് പറയപ്പെടുന്നത്. യുവത്വം നിലനിർത്താനുള്ള പോഷകമൂല്യങ്ങൾ ഉണ്ട് എന്നതു കൊണ്ടു തന്നെ സെലിബ്രിറ്റികൾക്ക് ബ്ലാക് വാട്ടർ ഇഷ്ടപാനീയമായതിൽ അത്ഭുതമില്ല.

മലൈകയെ കണ്ട വേളയിൽ ഫോട്ടോഗ്രാഫർമാർ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മാഡം, നിങ്ങൾ ബ്ലാക് വാട്ടറാണോ കുടിക്കുന്നതെന്ന ചോദ്യത്തിന്, ഇത് ബ്ലാക് അൽകാലൈൻ വാട്ടറാണ് എന്നാണ് ചിരിച്ചു കൊണ്ട് നടി മറുപടി നൽകിയത്.

മലൈക മാത്രമല്ല, നടിമാരായ ഉർവഷി റൗട്ടാല, ശ്രുതി ഹാസൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി എന്നിവരും ബ്ലാക് വാട്ടർ ഉപയോഗിക്കുന്നവരാണ്.

TAGS :

Next Story