Quantcast

പ്രധാന വേഷത്തിൽ ​ഗൗതം മേനോനും അശ്വിൻ ജോസും; 'അനുരാ​ഗം' ആരംഭിച്ചു

'പ്രകാശൻ പറക്കട്ടെ' സിനിമക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനുരാഗം'

MediaOne Logo

ijas

  • Updated:

    2022-04-05 14:23:33.0

Published:

5 April 2022 2:21 PM GMT

പ്രധാന വേഷത്തിൽ ​ഗൗതം മേനോനും അശ്വിൻ ജോസും; അനുരാ​ഗം ആരംഭിച്ചു
X

അശ്വിൻ ജോസ്, ഗൗതം വാസുദേവ മേനോൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അനുരാഗം' സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ലക്ഷ്മിനാഥ്‌ സത്യം സിനിമാസിന്‍റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ നിർമിക്കുന്ന ചിത്രം ഷഹദ് ആണ് സംവിധാനം ചെയ്യുന്നത്. 'പ്രകാശൻ പറക്കട്ടെ' സിനിമക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനുരാഗം'. പ്രധാന വേഷത്തിനൊപ്പം അശ്വിൻ ജോസ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്.

ജോണി ആന്‍റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ഷീല, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമവും പൂജയും സുധീഷ്, ​ഗൗരി കിഷൻ, ശ്രീജിത്ത് രവി, പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, ജാഫർ ഇടുക്കി, മൂസി എന്നിവരോടൊപ്പം നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

സുരേഷ് ഗോപി ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കലാസംവിധാനം- അനീസ് നാടോടി. എഡിറ്റര്‍- ലിജോ പോൾ. സംഗീത സംവിധാനം-ജോയൽ ജോൺസ്. മേക്കപ്പ്-അമൽ, കോസ്റ്റ്യുംസ്- സുജിത് സി.എസ്. പ്രൊജക്റ്റ്‌ ഡിസൈൻ-ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി. ചീഫ് അസോസിയേറ്റ്-രവീഷ് നാഥ്‌.

എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് മെയ് ആദ്യവാരം അവസാനിക്കും.

Gautham Menon and Ashwin Jose in the lead roles; 'Anuragam' movie started

TAGS :

Next Story