Quantcast

താന്തോന്നിക്ക് ശേഷം ഐ.സി.യുമായി ജോർജ് വര്‍ഗീസ്; നായകരായി ബാബുരാജും ബിബിൻ ജോർജും: പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

താന്തോന്നി റിലീസ് ചെയ്ത അതേ ദിവസമായ ഇന്ന് പൃഥ്വിരാജ് തന്‍റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-03-19 14:35:39.0

Published:

19 March 2023 2:31 PM GMT

George Varghese, ICU, Thanthonni, Prithviraj Sukumaran, Baburaj, Bibin George, പൃഥ്വിരാജ്, ജോര്‍ജ് വര്‍ഗീസ്, ഐസിയു, താന്തോന്നി, ബാബുരാജ്, ബിബിന്‍ ജോര്‍ജ്
X

ബിബിൻ ജോർജും ബാബുരാജും നേർക്കുനേർ സസ്പെൻസ് ത്രില്ലർ കാറ്റഗറിയിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് ഐ.സി.യു. താന്തോന്നിക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് താന്തോന്നി റിലീസ് ചെയ്ത അതേ ദിവസമായ ഇന്ന് പൃഥ്വിരാജ് തന്‍റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടു. വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഇത്. മിനി സ്റ്റുഡിയോ ആണ് നിർമാണം.

സന്തോഷ് കുമാറിന്‍റേതാണ് കഥ , തിരക്കഥ , സംഭാഷണം. സൂര്യ തമിഴിൽ നിർമിച്ച 'ഉറിയടി' എന്ന സിനിമയിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, എന്നിവരാണ് മറ്റു പ്രധാന കഥാ പാത്രങ്ങൾ. ഷിബു സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.

സി ലോകനാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംങ് ലിജോ പോൾ ആണ്. സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ. കലാസംവിധാനം-ബാവ. കോസ്റ്റ്യൂം ഡിസൈനര്‍-സ്റ്റെഫി സേവ്യർ. മേക്കപ്പ്-റോണക്സ്. ആക്ഷന്‍-മാഫിയ ശശി. സൗണ്ട് ഡിസൈന്‍-വിക്കി , കിഷൻ . ശബ്ദ മിശ്രണം-എം.ആര്‍ രാജാകൃഷ്ണന്‍. പി.ആര്‍.ഒ- എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

TAGS :

Next Story