Quantcast

നജീബിന്‍റെ യാതനകളുടെ നേര്‍ചിത്രം; 'ആടുജീവിതം' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി

ജീവിതത്തിന്റെ മരുപ്പച്ച തേടി അറബിനാട്ടിലെത്തി, മരൂഭൂമിയിൽ ഒറ്റപ്പെട്ടുപോയ നജീബിന്റെ യാതനകളുടെ കഥ പറയുന്ന ചിത്രം അണിയറപ്രവര്‍ത്തകരുടെ വർഷങ്ങളുടെ കാത്തിരിപ്പാണ്

MediaOne Logo

Web Desk

  • Updated:

    2024-01-12 07:32:40.0

Published:

10 Jan 2024 2:48 PM GMT

Goatlife first look poster is here
X

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയുടെ സംവിധാനത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആടുജീവിതം. ജീവിതത്തിന്റെ മരുപ്പച്ച തേടി അറബിനാട്ടിലെത്തി, മരൂഭൂമിയിൽ ഒറ്റപ്പെട്ടുപോയ നജീബിന്റെ യാതനകളുടെ കഥ പറയുന്ന ചിത്രം അണിയറപ്രവര്‍ത്തകരുടെ വർഷങ്ങളുടെ കാത്തിരിപ്പാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ പ്രഭാസാണ് സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. പൃഥ്വിരാജിന്റെ ഗെറ്റപ്പാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കഥ പറയാൻ കാത്തിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റർ പങ്കുവെച്ചത്. സംവിധായകന്‍ ബ്ലെസ്സിയും പോസ്റ്റര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന 'ആടുജീവിതം' ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സുനിൽ കെ.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീകർ പ്രസാദാണ്.ഓസ്‌കാർ അവാർഡ് ജേതാക്കളായ എ.ആർ റഹ്‌മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവുമാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന്. മികവുറ്റ നിർമ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങൾ, മികച്ച കഥാഖ്യാനശൈലി, വേറിട്ട ഭാവപ്രകടനങ്ങൾ തുടങ്ങിയ വൻ പ്രത്യേകതകളോടെ എത്തുന്ന ഈ ചിത്രം അണിയറ പ്രവർത്തകരുടെ അഞ്ച് വർഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കേരളത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

TAGS :

Next Story