Quantcast

നടനല്ലായിരുന്നെങ്കില്‍ ഞാന്‍ അച്ഛന്‍റെ ഗുണ്ടയായി മാറിയേനെ; ഗോകുല്‍ സുരേഷ്

ഗോകുലിനൊപ്പം സുരേഷ് ഗോപിയും തിരക്കഥാകൃത്ത് ആർ.ജെ ഷാനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    1 Aug 2022 6:46 AM GMT

നടനല്ലായിരുന്നെങ്കില്‍ ഞാന്‍ അച്ഛന്‍റെ ഗുണ്ടയായി മാറിയേനെ; ഗോകുല്‍ സുരേഷ്
X

നടനായില്ലായിരുന്നുവെങ്കിൽ താൻ അച്ഛന്‍ സുരേഷ് ഗോപിയുടെ ഗുണ്ടയായി മാറിയേനെയെന്ന് മകനും നടനുമാ ഗോകുൽ സുരേഷ്.'ലാർജർ ദാൻ ലൈഫ്' ഇമേജിലാണ് താൻ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുൽ വ്യക്തമാക്കി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ മനസ് തുറന്നത്. ഗോകുലിനൊപ്പം സുരേഷ് ഗോപിയും തിരക്കഥാകൃത്ത് ആർ.ജെ ഷാനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

തനിക്ക് അച്ഛന്‍റെ അസിസ്റ്റന്‍റിനെ പോലെ നിൽക്കാനാണ് ഇഷ്ടമെന്നും ഗോകുൽ പറഞ്ഞു. അച്ഛിൽ നിന്ന് അകന്ന് മാറി നിൽക്കുന്ന ആളൊന്നുമല്ല താനെന്നും ഗോകുൽ വ്യക്തമാക്കി. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്‍റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. നടനായിരിക്കുമ്പള്‍ ഒരു 'ലാര്‍ജര്‍ ദാന്‍ ലൈഫ്' ഇമേജിലാണ് ഞാന്‍ അച്ഛനെ കാണുന്നത്. അതാണ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത്. കോളേജ് സമയത്തൊന്നും അത്രക്ക് ഇല്ലായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അങ്ങനെ മാറിയത്...ഗോകുല്‍ പറയുന്നു.

അതേസമയം ചെറുപ്പത്തിൽ വാങ്ങി നൽകിയ കളിപ്പാട്ടങ്ങളൊക്കെ ഗോകുൽ ഇപ്പോഴും സൂക്ഷിച്ച് വയ്ക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കുട്ടിക്കാലത്ത് വാങ്ങിക്കൊടുത്ത ചെറിയ കാറുകളും പാവകളും തോക്കുകളുമൊക്കെ ഇപ്പോഴും ഷെൽഫിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ദിവസേന അതെടുത്ത് തുടച്ച് വൃത്തിയാക്കി വെക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയും ഗോകുലും ഒന്നിച്ച പാപ്പന്‍ തിയറ്ററുകളില്‍ മികച്ച പ്രതകരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി കലക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. നീത പിള്ള, നൈല ഉഷ, കനിഹ, വിജയരാഘവന്‍, ആശാ ശരത് എന്നിവരാണ് മറ്റ് താരങ്ങള്‍. നീണ്ട ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

TAGS :

Next Story