'രാത്രി 12.30ന് കണ്ട ട്രോളുംപിടിച്ച് വെളുപ്പിന് 4.30വരെ ഇരുന്നു...എനിക്കയാളെ ഇടിക്കണമായിരുന്നു'; അച്ഛനെതിരായ ട്രോളുകളെക്കുറിച്ച് ഗോകുൽ സുരേഷ്

സുരേഷ് ഗോപിയുടെയും സിംഹവാലൻ കുരങ്ങിൻറെയും ഫോട്ടോകൾ ചേർത്തുവെച്ച് 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്നായിരുന്നു ഒരാളുടെ കുറിപ്പ്

MediaOne Logo

Web Desk

  • Updated:

    2022-08-01 10:55:42.0

Published:

1 Aug 2022 10:55 AM GMT

രാത്രി 12.30ന് കണ്ട ട്രോളുംപിടിച്ച് വെളുപ്പിന് 4.30വരെ ഇരുന്നു...എനിക്കയാളെ ഇടിക്കണമായിരുന്നു; അച്ഛനെതിരായ ട്രോളുകളെക്കുറിച്ച് ഗോകുൽ സുരേഷ്
X

സുരേഷ് ഗോപിക്കെതിരായ ട്രോളുകളില്‍ പ്രതികരണവുമായി മകന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഒരു ട്രോളിന് ഗോകുല്‍ മറുപടിയുമായെത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, തഗ്‌ലൈഫ് മോഡിലല്ല താന്‍ ആ കമന്‍റ് ചെയ്തതെന്നും ഭയങ്കര വേദനയോടെയായിരുന്നുവെന്നും ഗോകുല്‍ പറയുന്നു. പാപ്പന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗോകുല്‍ മനസ് തുറന്നത്.

സുരേഷ് ഗോപിയുടെയും സിംഹവാലന്‍ കുരങ്ങിന്‍റെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ച് 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്നായിരുന്നു ഒരാളുടെ കുറിപ്പ്. 'ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും' എന്നായിരുന്നു ഇതിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി.

"അര്‍ദ്ധരാത്രി 12:30നാണ് ആ ട്രോള്‍ കണ്ടത്. വെളുപ്പിനെ 4:30 വരെ അതും പിടിച്ചോണ്ടിരുന്നു. എനിക്ക് റിയാക്റ്റ് ചെയ്യണമായിരുന്നു. എനിക്ക് പുള്ളീടെ വീട്ടില്‍ പോയി പുള്ളിയെ ഇടിക്കണമായിരുന്നു. അതാണ് എന്റെ മനസില്‍ വന്നത്. പക്ഷേ അത് എനിക്ക് ചെയ്യാന്‍ പറ്റില്ല"- ഗോകുല്‍ പറയുന്നു. ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ അവതരിപ്പിക്കുന്നത്. ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്‍.

TAGS :

Next Story