Quantcast

മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു; ചാക്കോച്ചന്റെ ഹെയിൽ മേരി ഫസ്റ്റ് ലുക്ക് പുറത്ത്

മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ‘ഹെയിൽ മേരി’ നിർമിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    9 Aug 2026 11:31 AM IST

മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു; ചാക്കോച്ചന്റെ ഹെയിൽ മേരി ഫസ്റ്റ് ലുക്ക് പുറത്ത്
X

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘ഹെയിൽ മേരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ വിഷ്ണു രേവികുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ശനിയാഴ്ചയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ഒരു കുട്ടിക്കൊപ്പം ബസിൽ യാത്ര ചെയ്യുന്ന കുഞ്ചാക്കോ ബോബനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്. ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

‘നായാട്ട്’, ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ‘ഹെയിൽ മേരി’ നിർമിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, ജഗദീഷ്, വിനയ് ഫോർട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

റോബി വർഗീസ് രാജ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

TAGS :

Next Story