Quantcast

ഇതിവിടെ കിടക്കട്ടെ...; സുഹൃത്തുക്കൾക്കൊപ്പമെത്തി സ്വപ്ന വാഹനം ഏറ്റുവാങ്ങി ഹാഷിര്‍, വീഡിയോ

സ്വപ്ന വാഹനം സ്വന്തമാക്കുന്ന ഹാഷിറിന്‍റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്

MediaOne Logo

Web Desk

  • Published:

    4 July 2026 2:44 PM IST

ഇതിവിടെ കിടക്കട്ടെ...; സുഹൃത്തുക്കൾക്കൊപ്പമെത്തി സ്വപ്ന വാഹനം ഏറ്റുവാങ്ങി ഹാഷിര്‍, വീഡിയോ
X

മലപ്പുറം: ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽമീഡിയയിൽ കത്തിക്കയറി ആരാധകരെ നേടിയ ഇന്‍ഫ്ലുവൻസറാണ് ഹാഷിര്‍. തനതായ ശൈലിയാണ് ഹാഷിറിനെ വേറിട്ടുനിര്‍ത്തുന്നത്. വാഴ 2വിലൂടെ നായകനായും അരങ്ങേറ്റ കുറിച്ച് താരത്തിന് ഇപ്പോൾ സിനിമയിലും അവസരങ്ങളുണ്ട്. ഇപ്പോഴിതാ സ്വപ്ന വാഹനം സ്വന്തമാക്കുന്ന ഹാഷിറിന്‍റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

റെനോൾട്ട് ഡസ്റ്റർ ആണ് ഹാഷിർ സ്വന്തമാക്കിയത്. 12.70 ലക്ഷം മുതൽ 22.99 ലക്ഷം വരെയാണ് വാഹനത്തിന്‍റെ വില. കൂട്ടുകാർക്കൊപ്പം എത്തിയാണ് ഹാഷിർ പുതിയ വാഹനം ഏറ്റുവാങ്ങിയത്.

2024ൽ പുറത്തിറങ്ങിയ 'വാഴ: ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്' എന്ന സിനിമയുടെ രണ്ടാം ഭാഗമായ 'വാഴ II: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' എന്ന ചിത്രത്തിൽ പ്രധാന നായകന്മാരിൽ ഒരാളായാണ് ഹാഷിർ എത്തിയത്.യൂട്യൂബിലും ഇൻസ്റ്റാഗ്രാം റീൽസിലും കണ്ട തനത് കോമഡി ശൈലിയും ടൈമിങ്ങും വലിയ സ്ക്രീനിലും കൃത്യമായി ഉപയോഗിച്ച ഹാഷിറിന്റെ പ്രകടനം തിയേറ്ററുകളിൽ വലിയ കയ്യടിയാണ് നേടിയത്. ഹാഷിറിനൊപ്പം അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി തുടങ്ങിയ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നിരുന്നു.

മലയാള സിനിമയിലെ മുൻനിര മൾട്ടി-സ്റ്റാർ ചിത്രങ്ങളെപ്പോലും പിന്നിലാക്കിക്കൊണ്ട് ബോക്സ് ഓഫീസിൽ ഏകദേശം 235 കോടി രൂപയിലധികം ആഗോള കലക്ഷൻ നേടി 'വാഴ 2' ചരിത്ര വിജയമാണ് സ്വന്തമാക്കിയത്.ഈയിടെ പുറത്തിറങ്ങിയ അതിരടി എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ഹാഷിര്‍ എത്തിയിരുന്നു.

TAGS :

Next Story