Quantcast

ഹിന്ദിയില്‍ വിക്രമും വേദയുമാകാന്‍ ഹൃതിക് റോഷനും സെയ്ഫ് അലി ഖാനും; റിലീസ് തിയതി പുറത്ത്

ആര്‍. മാധവനും വിജയ് സേതുപതിയും തകർത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

MediaOne Logo

Web Desk

  • Updated:

    2021-07-10 10:27:18.0

Published:

10 July 2021 10:11 AM GMT

ഹിന്ദിയില്‍ വിക്രമും വേദയുമാകാന്‍ ഹൃതിക് റോഷനും സെയ്ഫ് അലി ഖാനും; റിലീസ് തിയതി പുറത്ത്
X

ആര്‍. മാധവനും വിജയ് സേതുപതിയും തകർത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഹൃതിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ഹിന്ദിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫിലിം ക്രിട്ടിക്കും ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശാണ് വാർത്ത പുറത്തുവിട്ടത്.

2022 സെപ്തംബര്‍ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം പുറത്തുവിടുന്ന വാര്‍ത്തകള്‍. വിക്രം വേദ ഒരുക്കിയ പുഷ്കറും ​ഗായത്രിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. നിലവിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഷൂട്ടങ് നീണ്ടുപോകാൻ സാധ്യതയുണ്ട്.

നിലവിൽ ഫൈറ്ററിന്‍റെ ഷൂട്ടിങ് സെറ്റിലാണ് ഹൃതിക്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയാവുന്നത്. കൂടാതെ താരത്തിന്‍റെ കൃഷ് 4 അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭൂത് പൊലീസാണ് സെയ്ഫിന്‍റെ പുതിയ ചിത്രം. കൂടാതെ ആദിപുരുഷ്, ബന്‍റി ഓർ ബബിൽ 2 ഉും ഒരുങ്ങുന്നുണ്ട്.

2017ലാണ് ആക്ഷൻ ത്രില്ലർ ചിത്രമായ വിക്രം വേദ റിലീസ് ചെയ്തത്. വിക്രം എന്ന പൊലീസുകാരന്‍റെ വേഷത്തിലാണ് മാധവൻ എത്തിയത്. ലോക്കൽ ​ഗുണ്ടയായ വേദയുടെ റോളിലാണ് വിജയ് സേതുപതി തകർത്ത് അഭിനയിച്ചത്.

TAGS :

Next Story