Quantcast

ധനുഷിനൊപ്പം വീണ്ടും ഹിറ്റടിക്കാൻ നിത്യ മേനോൻ; 'ഇഡ്ഡ്ലി കടൈ'യുടെ ട്രെയിലര്‍ പുറത്ത്

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് സിനിമയുടെ പ്രമേയം

MediaOne Logo

Web Desk

  • Published:

    25 Sept 2025 3:04 PM IST

ധനുഷിനൊപ്പം വീണ്ടും ഹിറ്റടിക്കാൻ നിത്യ മേനോൻ; ഇഡ്ഡ്ലി കടൈയുടെ ട്രെയിലര്‍ പുറത്ത്
X

ധനുഷ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന 'ഇഡ്ഡ്ലി കടൈ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി .നിത്യ മേനോൻ ആണ് ധനുഷിന്‍റെ നായിക .കോയമ്പത്തൂർ പ്രോസോൺ മാളിൽ വച്ച് നടന്ന ചടങ്ങിൽ ട്രൈലെർ റിലീസ് ചെയ്തു.ഒക്ടോബര്‍ 1 ന് ഇഡ്ഡലി കടൈ വേൾഡ് വൈഡ് റിലീസ് ചെയ്യും .തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് സിനിമയുടെ പ്രമേയം.2 മിനിറ്റ് 22 സെക്കന്‍റുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സത്യരാജ്,സമുദ്രക്കനി,പാർഥിപൻ ,അരുൺ വിജയ്,ശാലിനി പാണ്ഡെ ,രാജ് കിരൺ ,ഗീത കൈലാസം,തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ഡലി കടൈ യിൽ ഒന്നിക്കുന്നു. സെന്‍റിമെന്‍റ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്ഡലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്.സത്യാ രാജ് ,സമുദ്രക്കനി,പാർത്ഥിപൻ എന്നിവർ ധനുഷിനൊപ്പം ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇഡ്ലി കടൈയ്ക്കുണ്ട്.

ഡോൺ പിക്‌ച്ചേഴ്‌സിന്‍റെയും വണ്ടർബാർ ഫിലിമ്സിന്‍റെയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡ്ഡലി കടൈ നിർമിച്ചിരിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ .ധനുഷ്,ശ്വേതാ മോഹൻ ,റാപ്പർ അരിവാരസു ,ആന്‍റണി ദാസൻ എന്നിവർ പാടിയിരിക്കുന്ന ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട് .കിരൺ കൗശിക് ക്യാമറയും,ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.തലൈവൻ തലൈവിക്കും കൂലിക്കും ശേഷം എച്ച്എം അസോസിയേറ്റ്സ് ആണ് ഇഡലി കടൈ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. മാർക്കറ്റിംഗ് ശിവകുമാർ രാഘവ്.ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.




TAGS :

Next Story