Quantcast

'ദുല്‍ഖറുമായി ഞാന്‍ ഒന്നിച്ചാല്‍ ആദ്യത്തെ 200 കോടി ചിത്രം പിറക്കും'; ഒമര്‍ ലുലു

ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ ബാബു ആന്‍റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രം ഒരുക്കുന്നതിന്‍റെ തിരക്കിലാണ് ഒമര്‍ ലുലു ഇപ്പോള്‍

MediaOne Logo

ijas

  • Updated:

    2021-11-14 03:34:11.0

Published:

14 Nov 2021 3:24 AM GMT

ദുല്‍ഖറുമായി ഞാന്‍ ഒന്നിച്ചാല്‍ ആദ്യത്തെ 200 കോടി ചിത്രം പിറക്കും; ഒമര്‍ ലുലു
X

ദുല്‍ഖറിനെ നായകനാക്കി താന്‍ സിനിമ സംവിധാനം ചെയ്താല്‍ മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രം പിറക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയറ്ററിൽ സിനിമ ഇറക്കാൻ സാധിച്ചെങ്കില്‍ ദുല്‍ഖറിനെ പോലെ ഒരു ക്രൗഡ് പുള്ളറെ വെച്ച് 200 കോടി കലക്ട് ചെയ്യാന്‍ പുഷ്പം പോലെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ ഖത്തറിലെ ഫാന്‍സ് ഷോയില്‍ പങ്കെടുത്ത ചിത്രത്തിന് താഴെയാണ് ഒമര്‍ ലുലു ആരാധകനോട് സ്വപ്ന ചിത്രം വിശേഷങ്ങള്‍ പങ്കുവെച്ചത്.

2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അതിന് ശേഷം ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു. പ്രിയ വാര്യര്‍ എന്ന താരത്തിന്‍റെ പിറവിയും അഡാര്‍ ലൗവിലൂടെയായിരുന്നു.

ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ ബാബു ആന്‍റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രം ഒരുക്കുന്നതിന്‍റെ തിരക്കിലാണ് ഒമര്‍ ലുലു ഇപ്പോള്‍. ഒമര്‍ ലുലുവിന്‍റെ ആദ്യ മാസ് ചിത്രമാണ് 'പവര്‍സ്റ്റാര്‍'. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫിന്‍റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവർ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്.

TAGS :

Next Story