വെല്ലുവിളികൾ ഉണ്ടായെങ്കിലും രാജ്യാന്തര ചലച്ചിത്ര മേള വൻ വിജയമായിരുന്നുവെന്ന് റസൂൽ പൂക്കുട്ടി
അടുത്തവർഷം അനുഭവങ്ങൾ മുന്നിൽ കണ്ട് മുന്നോട്ടുപോകുമെന്നും റസൂൽ പൂക്കുട്ടി മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: നിരവധി വെല്ലുവിളികൾ ഉണ്ടായെങ്കിലും രാജ്യാന്തര ചലച്ചിത്ര മേള വൻ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. വിദേശ മന്ത്രാലയത്തിന്‍റെ നിർദേശത്തെ ബഹുമാനിച്ചാണ് വിലക്കിയ ആറ് സിനിമകൾ മാത്രം പ്രദർശിപ്പിക്കാതിരുന്നത്. അടുത്തവർഷം അനുഭവങ്ങൾ മുന്നിൽ കണ്ട് മുന്നോട്ടുപോകുമെന്നും റസൂൽ പൂക്കുട്ടി മീഡിയവണിനോട് പറഞ്ഞു.
അതേസമയം ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന പരിപാടി വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ആദരിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം മൗറിത്തേനിയൻ സംവിധായകൻ അബ്ദുറഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും. റസൂൽ പൂക്കുട്ടിയും പങ്കെടുക്കും.
Next Story
Adjust Story Font
16

