Quantcast

തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലേക്കും; 'ചിന്ന ചിന്ന ആസൈ' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

മധു ഷായും ഇന്ദ്രൻസും ആദ്യമായി ഒന്നിച്ചെത്തിയ ഹൃദയസ്പർശിയായ ഡ്രാമ ചിത്രം 'ചിന്ന ചിന്ന ആസൈ' ഈ മാസം ഒടിടി പ്രേക്ഷകരിലേക്ക് എത്തും.

MediaOne Logo

Web Desk

  • Published:

    19 July 2026 3:26 PM IST

തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലേക്കും; ചിന്ന ചിന്ന ആസൈ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
X

തിയേറ്ററുകളിൽ ജൂൺ 19ന് റിലീസ് ചെയ്ത 'ചിന്ന ചിന്ന ആസൈ' ഇനി ഒടിടി റിലീസിന് ഒരുങ്ങുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രം, ജീവിതത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ചകൾ എങ്ങനെ രണ്ട് മനുഷ്യരുടെ ജീവിതം മാറ്റിമറിക്കുമെന്ന കഥയാണ് പറയുന്നത്. തഞ്ചാവൂരിൽ നിന്നുള്ള ലീലയായി മധു ഷായും കേരളത്തിൽ നിന്നുള്ള അധ്യാപകൻ മാധവൻ മാസ്റ്ററായി ഇന്ദ്രൻസ്യും എത്തുന്നു. വാരണാസിയിൽ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടുന്ന ഇവരുടെ ഒരു ദിവസത്തെ യാത്രയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജൂലൈ 28 മുതൽ ജിയോഹോട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്ലാറ്റ്ഫോം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പരസ്പരം ഭാഷ പോലും അറിയാത്ത രണ്ട് വ്യക്തികൾ ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുന്നതിനിടെ രൂപപ്പെടുന്ന ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സംഭാഷണങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.

അപർണ ബാലമുരളി, തമ്പി രാമയ്യ, കാളി വെങ്കട്ട്, വിഷ്ണു അഗസ്ത്യ, സായി ജനനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത യാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്, എഡിറ്റിംഗ് റെക്സൺ ജോസഫ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

തിയേറ്റർ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം, ഇപ്പോൾ ഒടിടി പ്രേക്ഷകരിലേക്കും എത്തുന്നതോടെ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

TAGS :

Next Story