വിസ്മയിപ്പിക്കാന്‍ വീണ്ടും ഇര്‍ഫാന്‍ ഖാന്‍! പുറത്തിറങ്ങാത്ത ചിത്രത്തിന്റെ റിലീസ് നാളെ

2005ൽ നിർമാണം പൂർത്തിയായ 'ദുബൈ റിട്ടേൺ' നാളെ യൂടൂബില്‍ റിലീസ് ചെയ്യും. ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാനാണ് സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവച്ചത്

MediaOne Logo

Web Desk

  • Updated:

    2021-07-02 15:49:11.0

Published:

2 July 2021 3:49 PM GMT

വിസ്മയിപ്പിക്കാന്‍ വീണ്ടും ഇര്‍ഫാന്‍ ഖാന്‍! പുറത്തിറങ്ങാത്ത ചിത്രത്തിന്റെ റിലീസ് നാളെ
X

ഇർഫാൻ ഖാൻ വെറുമൊരു നടനായിരുന്നില്ല. ജീവിതം കൊണ്ട് വലിയൊരു വിഭാഗം ജനങ്ങളെ പ്രചോദിപ്പിക്കുകയും പ്രതിഭ കൊണ്ട് തലമുറകളെ വിസ്മയിപ്പിക്കുകയും ചെയ്ത ഒരു അതുല്യവ്യക്തിത്വമായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് അർബുദത്തോടുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തില്‍ തോല്‍വി സമ്മതിച്ച് ഇർഫാൻ മടങ്ങുമ്പോള്‍ രാജ്യമൊന്നടങ്കം സ്വന്തം നഷ്ടം പോലെ വിതുമ്പിയത്.

നയനങ്ങൾകൊണ്ടും മുഖത്തെ മാറിമറിയുന്ന വികാരപ്രകടനങ്ങൾകൊണ്ടും ചലച്ചിത്ര ആസ്വാദകരെ വിസ്മയിപ്പിച്ച നടനാണ് ഇർഫാൻ ഖാൻ. താരത്തിന്റെ വിയോഗം ഇനിയും വിശ്വസിക്കാനാകാത്തവർ നിരവധി. ഒരു ദിവസം എല്ലാവരെയും അമ്പരപ്പിച്ച് അദ്ദേഹം വീണ്ടും അഭ്രപാളിയിൽ നിറഞ്ഞാടാനെത്തുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഇർഫാൻ ഖാനെയും അദ്ദേഹത്തിന്റെ അഭിയന മികവിനെയും ഇഷ്ടപ്പെടുന്നവർക്ക് തൽക്കാലത്തേക്കെങ്കിലും സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. താരത്തിന്റെ ഇനിയും പുറത്തുവരാത്ത ചിത്രമായ 'ദുബൈ റിട്ടേൺ' റിലീസിനെത്തുന്നു.

നാളെ യൂടൂബിലാണ് ചിത്രത്തിന്റെ റിലീസ്. ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാനാണ് സമൂഹമാധ്യമത്തിലൂടെ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററും ബാബിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

2005ൽ നിർമാണം പൂർത്തിയായ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ആദിത്യ ഭട്ടാചാര്യ സംവിധാനം ചെയ്ത ചിത്രത്തിൽ ഗുണ്ടാസംഘാംഗമായി പ്രധാന റോളിലാണ് ഇർഫാന്‍ ഖാന്‍. ദിവ്യ ദത്ത, വിജയ് മൗര്യ, റസാഖ് ഖാൻ എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

TAGS :

Next Story