'ഇതിപ്പോ ചാക്കോച്ചനെ വെല്ലുന്ന ഐറ്റമാണല്ലോ?'; 'ദേവദൂതർ പാടി' ചുവടുവെച്ച് ധ്യാൻ ശ്രീനിവാസൻ

ദുൽഖറും ഗായിക മഞ്ജരിയുമടക്കം നിരവധി പേർ ചാക്കോച്ചനെ അനുകരിച്ച് ചുവടുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-06 12:51:15.0

Published:

6 Aug 2022 12:43 PM GMT

ഇതിപ്പോ ചാക്കോച്ചനെ വെല്ലുന്ന ഐറ്റമാണല്ലോ?; ദേവദൂതർ പാടി ചുവടുവെച്ച് ധ്യാൻ ശ്രീനിവാസൻ
X

1985ൽ ഭരതൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'കാതോട് കാതോരം' എന്ന ചിത്രത്തിലെ 'ദേവദൂതൻ പാടി' എന്ന ഹിറ്റ് ഗാനത്തിന്റെ പുനരാവിഷ്‌കരണം ഒരാഴ്ചയിലേറെയായി സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗാണ്. ഗാനം ഇതിനോടകം ഒരു കോടിയിലേറെ ആളുകളാണ് യൂട്യൂബിൽ കണ്ടിരിക്കുന്നത്. ചാക്കോച്ചന്റെ ഡാൻസ് വൈറലായതോടെ സെലബ്രിറ്റികളടക്കം നിരവധി പേരാണ് 'ദേവദൂതർ' ഡാൻസ് റീലുകളുമായി എത്തിയത്. ദുൽഖറും ഗായിക മഞ്ജരിയുമടക്കം നിരവധി പേർ ചാക്കോച്ചനെ അനുകരിച്ച് ചുവടുവെച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ സംവിധായകനും നടനും തിരക്കഥാകൃത്തുമായ ധ്യാൻ ശ്രീനിവാസനും ചാക്കോച്ചനെ അനുകരിച്ചെത്തിരിക്കുകയാണ്.

ധ്യാൻ ശ്രീനിവാസനാണ് ഈ പാട്ടിന് ചുവടുവെക്കാൻ അനുയോജ്യമായ നടൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെയാണ് ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്ന് വീണ്ടും പുനരവതരിപ്പിക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്റെ മനോഹരമായ നൃത്തച്ചുവടുകളോടെയാണ് ഗാനം എത്തിയിരിക്കുന്നത്. ജാക്സൺ അർജുവയാണ് ഗാനം പുനർനിർമിച്ചത്. ബിജു നാരായണനാണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പിൽ ഗാനം പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

TAGS :

Next Story